Tag: civic chandran

Total 15 Posts

സിവിക് ചന്ദ്രനെതിരായ കൊയിലാണ്ടിയിലെ പീഡന കേസ്: പാഠഭേദം നല്‍കിയ ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് റദ്ദാക്കി

കൊയിലാണ്ടി: സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടിയിലെ യുവതി നല്‍കിയ പീഡന കേസില്‍ പാഠഭേദം നല്‍കിയ ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് റദ്ദാക്കി. ലേബര്‍ കമ്മീഷണര്‍ ആണ് റിപ്പോര്‍ട്ട് റദ്ദാക്കിയത്. അതിജീവിത നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഈ ഉത്തരവുണ്ടായത്. ഇനി പരാതിക്കാരിക്ക് ജില്ലയില്‍ കളക്ടറുടെ കീഴിലുള്ള ലോക്കല്‍ കമ്മിറ്റി മുമ്പാകെ പുതിയ പരാതിനല്‍കാം. ചട്ടവിരുദ്ധമായി രൂപീകരിച്ച കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടാണ്

കൊയിലാണ്ടിയിലെ പീഡന കേസ്: സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. നേരത്തേ കോഴിക്കോട് സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. പരാതിക്കാരിയും സര്‍ക്കാറും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. പരാതി പ്രകാരം 2020 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫെബ്രുവരി

‘വസ്ത്രമാണ് ബലാത്സംഗത്തിന് കാരണമെന്ന് ചിന്തിക്കുന്നവർ ഇന്നുമുണ്ട്, ഞങ്ങൾ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് നടക്കും’; സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതിയുടെ വിവാദ പരാമർശത്തിനെതിരെ ഫോട്ടോഷൂട്ടിലൂടെ പ്രതിഷേധിച്ച് വിദ്യാർത്ഥിനികൾ

കോഴിക്കോട്: ലൈംഗികാതിക്രമത്തിലെ ഇരയുടെ വസ്ത്രധാരണം പ്രകോപനപരമായി എന്ന നിരീക്ഷണത്തോടെ സിവിക്ക് ചന്ദ്രന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിൽ പ്രതിഷേധിച്ച് ഇഷ്ടവസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍. മിനിസ്കർട്ടും ഷോട്ട്സും ഉൾപ്പെടെയുള്ള അവരുടെ ഇഷ്ടവസ്ത്രം ധരിച്ച് WINCA (woman in campus) ‘Not for asking it’ എന്ന കാമ്പയിന്റെ ഭാഗമായാണ് ഫോട്ടോ

ലൈംഗിക പീഡന കേസ്: അതിജീവിതയുടെ അപ്പീലില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം സ്റ്റേ ചെയ്തു

കൊച്ചി: ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അതിജീവിതയുടെ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. തിങ്കളാഴ്ചയാണ് ഇനി കേസ് പരിഗണിക്കുക. അതുവരെ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. വസ്ത്രവുമായി ബന്ധപ്പെട്ട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യമായിരുന്നുവെന്ന് ഹൈക്കോടതി വിലയിരുത്തി. കേസുമായി

‘ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ല എന്ന വിവാദ ഉത്തരവ്; സിവിക് ചന്ദ്രന്‍റെ ജാമ്യ ഉത്തരവ് ഇറക്കിയ കോഴിക്കോട് സെഷൻസ് കോടതി ജഡ്ജിയെ സ്ഥലംമാറ്റി

കോഴിക്കോട്: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീ‍ഡന കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവില്‍ വിവാദ പരാമർശങ്ങൾ നടത്തിയ കോഴിക്കോട് സെഷൻസ് കോടതി ജ‍ഡ്ജി എസ്.കൃഷ്ണകുമാറിനെ സ്ഥലം മാറ്റി. കൊല്ലം ലേബർ കോടതിയിലേക്കാണ് മാറ്റം. മുരളീകൃഷ്ണൻ എസ് കോഴിക്കോട് സെഷൻസ് കോടതിയിലെ പുതിയ ജഡ്ജിയായി സ്ഥാനമേൽക്കും. സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടിയിൽ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലെ

കൊയിലാണ്ടിയിലെ ലൈംഗിക പീഡന കേസ്: മുന്‍കൂര്‍ ജാമ്യം ചോദ്യം ചെയ്ത് അതിജീവിത നല്‍കിയ അപ്പീലില്‍ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

കൊയിലാണ്ടി: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

‘ഏതോ പ്രാകൃത കാലത്ത് എത്തി നില്‍ക്കും പോലെ! വസ്ത്രത്തിന്റെ പേര് പറഞ്ഞ് ആര്‍ക്കും ബലാത്സംഗം ചെയ്യാം, കോടതി ഉണ്ടല്ലോ രക്ഷപ്പെടുത്താന്‍, ഇത് ഭരണഘടനാ സ്ഥാപനമോ സദാചാര കോടതിയോ?’; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജിയിലെ കോടതി പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം

കോഴിക്കോട്: എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധിയില്‍ കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം. പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പരമാര്‍ശത്തിനെതിരെ രംഗത്തെത്തിയത്. കോഴിക്കോട് സെഷന്‍സ് കോടതിയുടെ പരാമര്‍ശം ജുഡീഷ്യല്‍ സംവിധാനത്തിന് മൊത്തത്തില്‍ നാണക്കേടാണെന്ന് അഡ്വ. സന്ധ്യ ജനാര്‍ദ്ദനന്‍ പിള്ള പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതിയുടെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാവണമെന്നും ജുഡീഷ്യറിയിലുള്ള

‘പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ല’; സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടിയിൽ രജിസ്റ്റർ ചെയ്ത പീഡന കേസിൽ മുൻകൂർജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ വിവാദ പരാമർശവുമായി കോഴിക്കോട് കോടതി

കോഴിക്കോട്: കൊയിലാണ്ടിയിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസില്‍ എഴുത്തകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ കേസിൽ വിവാദ പരാമർശവുമായി കോടതി. നന്തിയിൽ നടന്ന ക്യാമ്പിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സിവിക് ചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ പരാമർശം ഉണ്ടായത്. ‘ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ല’ എന്നായിരുന്നു

കൊയിലാണ്ടിയിലെ ലൈംഗിക പീഡന കേസ്: സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ പരാതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച

കൊയിലാണ്ടി: എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച കോഴിക്കോട് ജില്ലാ കോടതി വിധി പറയും. കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിലാണ് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഇതിൽ വാദം പൂർത്തിയായി. നേരത്തേ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന്

കൊയിലാണ്ടിയിൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻ‌കൂർ ജാമ്യം

കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സിവിക് ചന്ദ്രന് കോടതി ജാമ്യം നൽകിയത്. നേരത്തെ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും എസ് സി-എസ്ടി നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കുന്നുവെന്നും പ്രോസിക്യൂഷനും പരാതിക്കാരിയും വാദിച്ചിരുന്നു. സിവിക്