Tag: Chemancheri
ലഹരിക്കെതിരെ പൊരുതാനൊരുങ്ങി ചേമഞ്ചേരി ഗ്രാമപഞ്ചയത്ത്; ലഹരി വിരുദ്ധ ജാഗ്രത സമിതിയൊരുങ്ങി
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചയത്തില്‍ ലഹരി വിരുദ്ധ ജാഗ്രത സമിതിയായി. ലഹരിയുടെ ഉപയോഗം വര്‍ധിച്ച് വരുന്ന ഈ കാലത്ത് ലഹരിക്കെതിരെ അണിചേര്‍ന്നേ മതിയാകൂ. 75 അംഗങ്ങളുള്ള സമിതിക്കാണ് രൂപം നല്‍കിയത്. ചേമഞ്ചേരി ഫ്രീഡം ഫൈറ്റേഴ്സ് ഹാളില്‍ വച്ചു നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയില്‍ കര്‍മപരിപാടി അവതരിപ്പിച്ചു.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കരുത്, സ്റ്ററോള്‍ വെട്ടിച്ചുരുക്കാനുള്ള ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധിച്ചു
കൊയിലാണ്ടി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട് ചേമഞ്ചേരി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും, തൊഴിലുറപ്പ് തൊഴിലാളികളുമാണ് പ്രതിഷേധ കുട്ടായ്മയില്‍ സംഘടിച്ചത്. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, മസ്റ്ററോള് വെട്ടിച്ചുരുക്കാനുള്ള ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായിമ നടന്നത്. ചേമഞ്ചേരി
രോഗികളായ അച്ഛനമ്മമാര്‍, കൂട്ടിന് പട്ടിണി മാത്രം; പട്ടാളത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിച്ച ചേമഞ്ചേരിയിലെ പത്താം ക്ലാസുകാരി മായാലക്ഷ്മിക്ക് ഇപ്പോള്‍ ലക്ഷ്യം അതിജീവനം മാത്രം
സ്വന്തം ലേഖകൻ കൊയിലാണ്ടി: ഇത് ഓണക്കാലമാണ്. പുത്തനുടുപ്പും പൂക്കളവും സദ്യയുമെല്ലാമായി ഏവരും മതിമറന്ന് ആഘോഷിക്കുന്ന കാലം. എന്നാല്‍ പത്താം ക്ലാസില്‍ പഠിക്കുന്ന മായാലക്ഷ്മിക്ക് ഈ ഓണക്കാലം ആഘോഷത്തിന്റെതല്ല, അതിജീവനത്തിന്റെതാണ്. ജീവിതം എങ്ങനെയെങ്കിലും മുന്നോട്ട് കൊണ്ടുപോകുക എന്ന ഏകലക്ഷ്യം മാത്രമാണ് അവള്‍ക്ക് മുന്നിലുള്ളത്. ചേമഞ്ചേരി നിടൂളി വീട്ടില്‍ ഗോപാലന്റെയും ഗീതയുടെയും മകളാണ് മായാലക്ഷ്മി. തിരുവങ്ങൂര്‍ ഹൈ സ്കൂളിലെ
‘പൊളിഞ്ഞ് തീര്‍ന്ന കാപ്പാട് ബീച്ച് റോഡിന് പരിഹാരം വേണം’, കടലില്‍ പുളിമൂട്ട് സ്ഥാപിക്കുക, എന്ന ശക്തമായ അവാശ്യവുമായി ചേമഞ്ചേരി യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി
കൊയിലാണ്ടി: അഴീക്കല്‍-കാപ്പാട്-പൊയില്‍ക്കാവ് കടലില്‍ പുളിമൂട്ട് സ്ഥാപിക്കുക, തകര്‍ന്ന തീരദേശ റോഡ് പുനര്‍നിര്‍മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാപ്പാട് ബീച്ചില്‍ ഏകദിന നിരാഹാര സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ധനീഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലുഫ്ലാഗ് ഡെസ്റ്റിനേഷന്‍ പദവി ലഭിച്ച കാപ്പാട് കടല്‍ത്തീരത്തെ
ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സ്റ്റേഷന് പ്രവര്‍ത്തനം പുനരാരംഭിക്കുക, ദേശീയ സ്വാതന്ത്യ സമര സ്മാരകമായി പ്രഖ്യാപിക്കുക; ആവശ്യങ്ങള്‍ ഉന്നയിച്ച് വന്‍ ജന പങ്കാളിത്തത്തോടെ ബഹുജന കൂട്ടായ്മ
കൊയിലാണ്ടി: ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് ചരിത്ര സ്മാരകമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ബഹുജന കൂട്ടായ്മയില്‍ വന്‍ ജനപങ്കാളിത്തം. സ്റ്റേഷന് പ്രവര്‍ത്തനം പുനരാരംഭിക്കുക, കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ബഹുജന കൂട്ടായ്മയില്‍ ഉന്നയിച്ചു. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സ്വാതന്ത്ര്യ സമര സ്മാരക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ സംഘടിപ്പിച്ചത്. കാനത്തില്‍ ജമീല എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ കീഴരിയൂർ പഞ്ചായത്തും, കർഷക അവർഡ് ജേതാവ് ഒ. കെ. സുരേഷിന്റെ അര ഏക്കറിൽ പച്ചക്കറി കൃഷിക്ക് തുടക്കം
കൊയിലാണ്ടി: കേരള സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി അര ഏക്കറിൽ പച്ചക്കറിയൊരുങ്ങുന്നു. കീഴരിയൂർ പഞ്ചായത്തിലെ കർഷക അവാർഡ് ജേതാവും പൊലീസുകാരനുമായ ഒ.കെ.സുരേഷിന്റെ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം തൈ നട്ട് കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമല നിർവ്വഹിച്ചു. കൃഷി ഓഫീസർ മൊയ്ദീൻഷാ, വാർഡ് മെമ്പർമാരായ കെ.സി. രാജൻ, അമൽ സരാഗ,ശോഭ.എൻ.ടി, തൊഴിലുറപ്പ് തൊഴിലാളികൾ
ചിങ്ങ മാസത്തെ വരവേറ്റ് ചേമഞ്ചേരി; വൈവിധ്യമാര്‍ന്ന പരിപാടികളോടെ കര്‍ഷകദിനാഘോഷം
കൊയിലാണ്ടി: നാളെ ചിങ്ങം ഒന്ന്. വൈവിധ്യമാർന്ന പരിപാടികളോടെ കര്‍ഷകദിനത്തെ വരവേല്‍ക്കുകയാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തും കൃഷിഭവനും. ആഗസ്റ്റ് 16, 17 തിയ്യതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. വൈവിധ്യമാര്‍ന്ന പരിപാടികളാണ് കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന പരിപാടികൾക്ക് ചൊവ്വാഴ്ച തുടക്കമായി. പൈതൃക പുരാതന കൃഷി ഉപകരണങ്ങള്‍, പാത്രങ്ങള്‍, വിളക്കുകള്‍, കുടകള്‍, തുടങ്ങിയവയുടെ പ്രദർശനം
മലബാറിന്റെ പോരാട്ടത്തില്‍ ചേമഞ്ചേരിയുടെ കഥകളും ഉണ്ട്, സ്വാതന്ത്ര്യ ചരിത്രത്തിലെ നാള്‍വഴികള്‍ അറിയാം
സുഹാനി.എസ്.കുമാര്‍ മലബാറിന്റെ പോരാട്ടത്തില്‍ ചേമഞ്ചേരിയുടെ വീര കഥകളുമുണ്ട് ഇന്നും അതിന്റെ അവശേഷിപ്പുകള്‍ ഇവിടെ ശേഷിക്കുന്നു. 1942 ഓഗസ്റ്റ് 8 ബോംബെയില്‍ ചേര്‍ന്ന എ.ഐ.സി.സി സമ്മേളനത്തിലാണ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കുന്നത്. തുടര്‍ന്ന് അന്നത്തെ മുന്‍നിര നേതാക്കളായ ഗാന്ധിജിയടക്കമുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നു. ഇതായിരുന്നു വന്‍ പ്രതിഷേധത്തിന് വഴിവെച്ചത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം ജനം
ജനകീയസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചേമഞ്ചേരി പഞ്ചായത്തിലെ മുൻ ജനപ്രതിനിധികളെ ആദരിച്ചു
ചേമഞ്ചേരി: ജനകീയസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചേമഞ്ചേരി പഞ്ചായത്തിലെ മുൻ ജനപ്രതിനിധികളെ ആദരിച്ചു. കഴിഞ്ഞ 25 വർഷക്കാലയളവിലെ ജനപ്രതിനിധികളെയാണ് ആദരിച്ചത്. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ ഭാസ്കരൻ മാസ്റ്റർ ആധാരഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
വനിതാ കൂട്ടായ്മയുടെ കരുത്തില്‍ ചേമഞ്ചേരിയില്‍ നിലക്കടലയും ചെറുധാന്യ കൃഷിയും; വിളവെടുപ്പ് ഉത്സവമാക്കി കര്‍ഷകര്‍
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ വനിതകളുടെ കുട്ടായ്മയുടെ നേതൃത്വത്തിലുള്ള കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ നിര്‍വഹിച്ചു. നിലക്കടല, ചെറുധാന്യ കൃഷി എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. പ്രഭിതാ അനീഷ്, കനകാ പ്രകാശ്, ലതാ ഗംഗാധരന്, അജിതാ അശോകന്, ലളിതാ ശശി എന്നീ വനിതാ കര്‍ഷകരാണ് കൃഷി ഇറക്കിയത്. വിത്തിറക്കി മൂന്നു മാസത്തോളം കൃത്യമായ