Tag: Attack

Total 29 Posts

തുപ്പിയപ്പോള്‍ ദേഹത്ത് തെറിച്ചുവെന്ന് ആരോപിച്ച് അഴിയൂരില്‍ അഞ്ച് വയസുകാരനോട് ഓട്ടോറിക്ഷാ ഡ്രൈവറുടെ ക്രൂരത; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി (വീഡിയോ കാണാം)

അഴിയൂര്‍: അഞ്ച് വയസുകാരനോട് ഓട്ടോറിക്ഷാ ഡ്രൈവര്‍ ക്രൂരമായി പെരുമാറി എന്ന സോഷ്യല്‍ മീഡിയാ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് തുപ്പിയപ്പോള്‍ അബദ്ധത്തില്‍ അത് ഡ്രൈവറുടെ ദേഹത്തായി എന്നും ഇതേ തുടര്‍ന്ന് ഡ്രൈവര്‍ കുട്ടിയുടെ ഷര്‍ട്ട് അഴിപ്പിച്ച് തുപ്പല്‍ തുടപ്പിക്കുകയുമായിരുന്നുവെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കുട്ടിയുടെ അമ്മ

കൊച്ചിയിയില്‍ പട്ടാപ്പകല്‍ യുവാവ് യുവതിയുടെ കഴുത്തറുത്തു

കൊച്ചി: പട്ടാപ്പകല്‍ യുവതിയുടെ കഴുത്തറുത്ത് യുവാവ്. കൊച്ചിയിലെ രവിപുരത്താണ് സംഭവം. തൊടുപുഴ സ്വദേശിനി സൂര്യ (27) ആണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ പള്ളുരുത്തി സ്വദേശി ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. രവിപുരത്തെ റേയ്‌സ് ട്രാവല്‍സിലാണ് സൂര്യ ജോലി ചെയ്യുന്നത്. വിസയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവ് ട്രാവല്‍സിന്റെ ഓഫീസിലെത്തി

മലപ്പുറത്ത് ചായയിൽ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ കുത്തി വീഴ്ത്തി യുവാവ്; അക്രമത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)

മലപ്പുറം: ചായയില്‍ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാവ് കുത്തി വീഴ്ത്തി. മലപ്പുറം ജില്ലയിലെ താനൂര്‍ ടൗണിലെ ടി.എ റെസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ തങ്ങള്‍ കുഞ്ഞിമാക്കാനകത്ത് സുബൈറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

കോഴിക്കോട് നിന്ന് മൃതദേഹവുമായി ബിഹാറിലേക്ക്; യാത്രക്കിടെ എയർ​ഗൺ ഉപയോ​ഗിച്ച് ആംബുലൻസിന് നേരെ ആക്രമണം

കോഴിക്കോട്: കോഴിക്കോട്ടുനിന്ന് ബിഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെ ആക്രമണം. ആക്രമണത്തില്‍ ആംബുലന്‍സിന്റെ മുന്നിലെ ചില്ല് തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മധ്യപ്രദേശിലെ ജബല്‍പൂര്‍- റീവ ദേശീയപാതയിലാണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് സംശയിക്കുന്നതായി കോഴിക്കോട് സ്വദേശിയായ ഡ്രൈവര്‍ ഫഹദ് പറയുന്നു. കോഴിക്കോട്ടുവച്ച്‌ ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹവുമായി സ്വദേശത്തേയ്ക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.

വടകര കരിമ്പനപ്പാലത്തെ പെട്രോൾ പമ്പിന് നേരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം; ജീവനക്കാരന് പരിക്കേറ്റു

വടകര: കരിമ്പനപ്പാലത്തെ പെട്രോള്‍ പമ്പിന് നേരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം. ജീവനക്കാരന് പരിക്കേറ്റു. ഇന്ത്യന്‍ ഓയില്‍ ഡീലര്‍ ആയ ജ്യോതി ഓട്ടോ ഫ്യൂയല്‍സിനെ നേരെയാണ് ആക്രമണം ഉണ്ടായത്. അയനിക്കാട് കമ്പിവളപ്പില്‍ വൈശാഖിനെ (24)ആണ് ആക്രമിച്ചത്. തലയ്ക്കു പരിക്കേറ്റ വൈശാഖിനെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11:30 നാണ് സംഭവം. ഞായറാഴ്ച രാത്രി 11

മീഞ്ചന്തയില്‍ വീട്ടമ്മയെ പരുന്ത് ആക്രമിച്ചു; കണ്ണടയും ഭര്‍ത്താവിന്റെ തൊപ്പിയും റാഞ്ചി

ഫറോക്ക് : മീഞ്ചന്ത ബൈപ്പാസിനു സമീപം നായര്‍മഠം റോഡില്‍ വീട്ടമ്മയെ പരുന്ത് ആക്രമിച്ചു. ശില്പവീട്ടില്‍ ഡെയ്‌സിയെയാണ് പരുന്ത് ആക്രമിച്ചത്. വീട്ടുപറമ്പിലെ തേങ്ങവലിക്കുന്നതിനിടെ റോഡിലൂടെ വരുന്നവരെ നിയന്ത്രിക്കുന്നതിനിടെയാണ് താഴ്ന്നുപറന്ന പരുന്ത് ഡെയ്‌സിയെ ആക്രമിക്കുകയായിരുന്നു. മുഖത്ത് പരിക്കേല്‍പ്പിച്ചശേഷം ഡെയ്‌സിയുടെ കണ്ണടയുമായി പരുന്ത് പോവുകയായിരുന്നു. കുറച്ചുസമയത്തിനുശേഷം തിരിച്ചുവന്ന പരുന്ത് ഭാസ്‌കരന്റെ തലയിലെ തൊപ്പിയും റാഞ്ചി. പരിക്കേറ്റ ഡെയ്‌സി ആശുപത്രിയില്‍ ചികിത്സതേടി.

മാതൃഭൂമി ഏജന്‍റായ വിയ്യൂർ തെരുവിൽ നാരായണൻ ഹൃദയാഘാതത്തെതുടര്‍ന്ന് അന്തരിച്ചു

കൊല്ലം: വിയ്യൂര്‍ തെരുവില്‍ നാരായണന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഹൃദയാഘാതത്തെതുടര്‍ന്നാണ് മരണം. അരീക്കല്‍ താഴെ പ്രദേശത്തെ മാതൃഭൂമി ഏജന്‍റാണ് നാരായണന്‍. ഭാര്യ: രാധ. മക്കൾ: അനൂപ് ( ദുബായ്), അനുപമ. മരുമക്കൾ: നീതു, ശശി. സഹോദരങ്ങൾ: രാധ (റിട്ട.അധ്യപിക), രാജൻ (മാതൃഭൂമി ഏജന്‍റ്), പരേതയായ രുഗ്മിണി, അശോകൻ, ബാബു . ശവസംസ്ക്കാരം ഇന്ന് രാത്രി പത്തിന്

കേസെടുക്കേണ്ടത് ആര്‍.പി.എഫ് ആണെന്ന് കൊയിലാണ്ടി പൊലീസ്, കേസെടുക്കാതെ ആര്‍.പി.എഫും; കൊയിലാണ്ടിയിൽ മദ്യപിച്ച് ട്രെയിനില്‍ യാത്രക്കാരെ ബ്ലേഡ് കൊണ്ട് ആക്രമിച്ചിട്ടും പ്രതികള്‍ക്കെതിരെ നടപടിയില്ല

കൊയിലാണ്ടി: മദ്യപിച്ച് തീവണ്ടിയില്‍ കയറി യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ കേസെടുത്തില്ല. ട്രെയിനില്‍ നടന്ന സംഭവമായതിനാല്‍ പൊലീസിന് ഇടപെടാനാവില്ലെന്ന് കൊയിലാണ്ടി പൊലീസും സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി പറയാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് റെയില്‍വേ പൊലീസും പറയുന്നു. മുചുകുന്ന് നെല്ലൊളിത്താഴെ എരോത്ത്താഴ സുബീഷ് (മുപ്പത്തിമൂന്ന്), നടക്കാവ് സ്വദേശിയായ ക്രിസ്റ്റഫർ (ഇരുപത്തിയെട്ട്) എന്നിവരാണ് ബ്ലേഡ് കൊണ്ട് യാത്രക്കാരെ ആക്രമിച്ചത്. ട്രെയിനില്‍ മറ്റുയാത്രക്കാരെ

കോഴിക്കോട് സിനിമാ പ്രമോഷന്‍ ചടങ്ങിനെത്തിയ യുവനടിമാര്‍ക്കെതിരായ ലൈംഗികാക്രമണം; മാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്, ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനം

കോഴിക്കോട്: സിനിമാ പ്രമോഷന്‍ ചടങ്ങിനെത്തിയ യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇത് ഉടന്‍ ശാസ്ത്രീയ പരിശോധനക്കായി അയക്കും. പരിപാടി നടന്ന ഇടം, നടവഴി എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോള്‍ ശേഖരിച്ചത്. കൂടുതല്‍ വ്യക്തതക്ക് വേണ്ടി

താമരശേരിയില്‍ നടുറോഡില്‍ വെട്ടുകത്തിയുമായി ആക്രമിക്കാനൊരുങ്ങിയ സംഭവം: രണ്ട് പ്രതികളും പിടിയില്‍, കേസെടുത്തത് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി

താമരശ്ശേരി: കാരാടിയില്‍ നടുറോഡില്‍ വെട്ടുകത്തിയുമായെത്തി കാര്‍ യാത്രികരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികളും പിടിയിലായി. താമരശ്ശേരി ഉല്ലാസ് കോളനിയില്‍ മുഹമ്മദ് ഫഹദ് (23), കൊടുവള്ളി മാനിപുരം പടിപ്പുരക്കല്‍ ലക്ഷംവീട് കോളനിയില്‍ സുനന്ദ് (28) എന്നിവരാണ് അറസ്റ്റിലായത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. താമരശ്ശേരിയില്‍ ദേശീയപാതയില്‍ നിന്ന് അണ്ടോണ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ബുധനാഴ്ച രാവിലെ