Tag: Arikkulam

Total 174 Posts

സംസ്ഥാന അംഗീകാരത്തിന്റെ നിറവില്‍ അരിക്കുളം ഹയര്‍സെക്കന്ററി സ്‌കൂള്‍; എന്‍.എസ്.എസ് തനതിടത്തിന് റീജിയണല്‍ തലത്തില്‍ ഒന്നാം സ്ഥാനം

അരിക്കുളം: കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന് വീണ്ടും സംസ്ഥാന അംഗീകാരം. റീജിയണല്‍ തലത്തില്‍ മികച്ച തനതിടത്തിനുള്ള ഒന്നാം സ്ഥാനം സ്‌കൂള്‍ നിര്‍മ്മിച്ച തനതിടത്തിനാണ്. ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് സംസ്ഥാന തലത്തില്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് തനതിടം. സ്‌കൂള്‍ ക്യാമ്പസില്‍ എന്‍.എസ്.എസിന്റെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, വളണ്ടിയര്‍മാര്‍ പരിപാലിക്കുന്ന ഒരിടം എന്നതാണ് പദ്ധതി. സംസ്ഥാനത്താകെ 1300ല്‍ ഏറെ

തെരുവുകള്‍ കീഴടക്കി നായ്ക്കള്‍; അപകടങ്ങള്‍ തുടര്‍ക്കഥകള്‍, അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് അരിക്കുളം പഞ്ചായത്ത് മോട്ടോര്‍ എംപ്ലോയിസ് യൂണിയന്‍

അരിക്കുളം: അരിക്കുളം ടൗണിലും സമീപ പ്രദേശങ്ങളിലും തെരുവു നായ്ക്കളുടെ ശല്യം വര്‍ദ്ധിക്കുന്നതായി പരാതി. ടൗണുകളും റോഡുകളും തെരുവുനായ്ക്കള്‍ കീഴടക്കിയിരിക്കുന്നു. ഇതുകാരണം വഴി നടക്കാന്‍ വടി കരുതേണ്ട അവസ്ഥയാണ്. വൃദ്ധന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പകല്‍ വെളിച്ചത്തില്‍ പോലും റോഡിലൂടെ നടക്കാന്‍ സാധ്യമല്ല ഏതു നിമിഷവും തെരുവുനായ്ക്കളുടെ ആക്രമണം ഭയക്കേണ്ടിയിരിക്കുന്നു. റോഡിലൂടെ പോകുന്ന മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്കും തെരുവു നായ്ക്കള്‍

‘ഐഡികാർഡിന് ഫോട്ടോ എടുക്കുന്നതിനായി കുട്ടിയെ ഒപ്പം വിടണം’; കുരുടിമുക്കിൽ ഒമ്നി വാനിലെത്തിയ മൂന്നം​ഗ സംഘം വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

അരിക്കുളം: കുരുടിമുക്കിലെ വീട്ടിൽ നിന്ന് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ​കുരുടിമുക്കിലെ കറുത്തേടത്ത് മിത്തൽ സാബത്തിൻ്റെ മകൾ ഫാത്തിമ ഷെറിനെയാണ് അധ്യാപകരെന്ന വ്യാജേന വീട്ടിലെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമടങ്ങുന്ന സംഘം വീട്ടിലെത്തുകയും കുട്ടിക്ക് ഐഡികാർഡ് എടുത്തിട്ടില്ലെന്നും ഇതിനായി ഫോട്ടോ എടുക്കുന്നതിനായി കുട്ടിയെ യൂണിഫോമിൽ തങ്ങൾക്കൊപ്പം

അരിക്കുളം കണ്ണമ്പത്ത് പുന്നക്കണ്ടി നാരായണി അന്തരിച്ചു

അരിക്കുളം: കണ്ണമ്പത്ത് പുന്നക്കണ്ടി നാരായണി അന്തരിച്ചു. അൻപത്തിഏഴ് വയസ്സ് ആയിരുന്നു. പുന്നക്കണ്ടി കുഞ്ഞിക്കണ്ണനാണ് ഭർത്താവ്. മക്കൾ: വിനോദൻ ( സി.പി.എം പൂഞ്ചോല നഗർ ബ്രാഞ്ച് അംഗം), വിനീത (സി.പി.എം കൊഴുക്കല്ലൂർ വെസ്റ്റ് ബ്രാഞ്ച് മെമ്പർ), ബിജു എന്നിവരാണ്. മരുമക്കൾ: ചന്ദ്രൻ (കൊഴുക്കല്ലൂർ), രഞ്ജിനി, രബിഷ (അദ്ധ്യാപിക ചാവട്ട് എ.എൽ.പി സ്കൂൾ) സഹോദരങ്ങൾ: ജാനകി, കല്യാണി കുഞ്ഞിക്കണ്ണൻ

അരിക്കുളത്ത് മണ്ണ് മാഫിയാ സംഘങ്ങള്‍ വ്യാപകം; ഉദ്യോഗസ്ഥ തലത്തില്‍ ഒത്താശ ചെയ്താല്‍ ശക്തമായ സമര പരിപാടികളെന്ന് വയല്‍ സംരക്ഷണ സമിതികളുടെ മുന്നറിയിപ്പ്

അരിക്കുളം: അരിക്കുളം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ വ്യാപകമായി വയല്‍നികത്തുന്നതായി പരാതി. മണ്ണ് മാഫിയാസംഘത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ദിവസങ്ങളിലാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നക്കുന്നതെന്ന് വയല്‍ സംരക്ഷണ സമിതി അംഗങ്ങളും പ്രതികരണവേദി അംഗങ്ങളും പരാതിപ്പെട്ടു. ഈ അടുത്ത കാലത്തായി മണ്ണ് മാഫിയാ സംഘങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അരിക്കുളം വ്യാപിപ്പിക്കുന്നതായി കാണാന്‍ സാധിക്കുന്നു. ഈ സംഘത്തിന് ഒത്താശ ചെയ്യുന്ന

കനത്ത മഴയില്‍ അരിക്കുളത്ത് വൈദ്യുതി പോസ്റ്റ് റോഡിലേക്ക് ചാഞ്ഞു; അപകടാവസ്ഥ

അരിക്കുളം: കനത്ത മഴയില്‍ അരിക്കുളം നെടുമ്പൊയില്‍ റോഡില്‍ വൈദ്യുതി പോസ്റ്റ് റോഡിലേക്ക് ചാഞ്ഞു. ഇന്ന് രാവിലെയായിരുന്നു സംഭവം. കെ.എസ്.ഇ.ബി അധികൃതര്‍ ഇതുവഴിയുള്ള കണക്ഷന്‍ വിച്ഛേദിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇന്നലെ രാവിലെ മാറി നിന്ന മഴ ഉച്ചയോടെ കനത്തിരുന്നു. ശക്തമായ കാറ്റിലും മഴയിലും നാലു വീടുകള്‍ തകര്‍ന്നു. താമരശേരി, വടകര, കൊയിലാണ്ടി താലൂക്കുകളിലാണ് വീടുകള്‍ തകര്‍ന്നത്. ജില്ലയില്‍

മാവട്ടിന്റെ അഭിമാനമാണിവർ; പ്രതിഭകൾ ഒത്തുകൂടി, അഭിനന്ദനവുമായി കോൺഗ്രസ് കമ്മിറ്റി

അരിക്കുളം: നാടിൻറെ കുട്ടിത്താരങ്ങൾക്ക് ഉപഹാര സമർപ്പണവുമായി മാവട്ട് കോൺഗ്രസ് കമ്മിറ്റി. മാവട്ട് പ്രദേശത്ത് നിന്നും പത്ത്, പ്ലസ്ടു ക്ലാസ്സുകളിലെ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കാണ് ഉപഹാരം സമർപ്പിച്ചത്. നല്ല വഴികാട്ടിയായി ഗാന്ധിയുടെ ജീവചരിത്ര പുസ്തകം ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളും സമ്മാനിച്ചു. പ്രതിഭാ സംഗമം മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കാവിൽ പി.മാധവൻ

കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കുന്നത് ഏറെ ഭയത്തോടെ, ടൂവീലറില്‍ യാത്ര ചെയ്യുന്നവര്‍ക്കുപോലും രക്ഷയില്ല; തെരുവുനായകളെക്കൊണ്ട് രക്ഷയില്ലാതെ അരിക്കുളത്തുകാര്‍-വീഡിയോ

അരിക്കുളം: തെരുവുനായ്ക്കളെ പേടിച്ച് വഴിനടക്കാനാവാത്ത അവസ്ഥയില്‍ അരിക്കുളത്തുകാര്‍. കുരുടിമുക്കിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം വര്‍ധിച്ചുവരികയാണ്. നായകള്‍ അക്രമാശക്തരായി ആളുകള്‍ക്ക് പിറകേ ഓടുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഏറുകയാണെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് റിയാസ് ഉട്ടേരി പറഞ്ഞു. വിദ്യാലയങ്ങള്‍തുറന്നിരിക്കുന്ന സമയമാണ്. റോഡരികിലൂടെ ഒറ്റയ്ക്കും കൂട്ടമായും നടക്കുന്ന കുട്ടികളെ തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും രക്ഷിതാക്കള്‍

നാൽപ്പത്തിയൊന്ന് വർഷത്തിന് ശേഷം മണലാരണ്യത്തിന് വിട; തറമ്മൽ അബ്ദുൽ സലാം പ്രവാസ ജീവിതത്തോട് വിട പറയുന്നു

അരിക്കുളം: പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും നാട്ടിലും വിദേശത്തും സമുഹിക സാസ്കരിക രംഗത്തും നിറ സാനിധ്യവുമായ തറമ്മൽ അബ്ദുൽ സലാം നാൽപ്പത്തിയൊന്ന് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. ഇതോടെ 1980 ൽ ആരംഭിച്ച തൻ്റെ പ്രവാസ ജീവിതത്തിനാണ് അദ്ദേഹം തീരശീല വീഴ്ത്തുന്നത്. കാരയാട്, അരിക്കുളം മേഖലകളിലും സമീപപ്രദേശങ്ങളിലുമെല്ലാം വീട് നിർമ്മാണം, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം

കാരയാട് പ്രദേശത്ത് കോൺഗ്രസിനെ കെട്ടിപ്പടുക്കുന്നതിൽ പങ്കുവഹിച്ച നേതാവ്; കെ.ടി.ഗംഗാധരൻ നായരെ അനുസ്മരിച്ച് അരിക്കുളത്തെ കോൺഗ്രസ്

അരിക്കുളം: കാരയാട് പ്രദേശത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച നേതാവും അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമായിരുന്ന കിഴൽ കെ.ടി.ഗംഗാധരൻ നായരെ അനുസ്മരിച്ചു. അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടികൾ കാരയാട് കിഴൽ വിട്ട് വളപ്പിലെ സ്മൃതി മണ്ഡപത്തിൽ രാവിലെ നടന്ന പുഷ്പാർച്ചനയോടെയാണ് ആരംഭിച്ചത്. പുഷ്പാർച്ചനയ്ക്ക് ശേഷം