അരിക്കുളത്ത് മണ്ണ് മാഫിയാ സംഘങ്ങള്‍ വ്യാപകം; ഉദ്യോഗസ്ഥ തലത്തില്‍ ഒത്താശ ചെയ്താല്‍ ശക്തമായ സമര പരിപാടികളെന്ന് വയല്‍ സംരക്ഷണ സമിതികളുടെ മുന്നറിയിപ്പ്


അരിക്കുളം: അരിക്കുളം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ വ്യാപകമായി വയല്‍നികത്തുന്നതായി പരാതി. മണ്ണ് മാഫിയാസംഘത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ദിവസങ്ങളിലാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നക്കുന്നതെന്ന് വയല്‍ സംരക്ഷണ സമിതി അംഗങ്ങളും പ്രതികരണവേദി അംഗങ്ങളും പരാതിപ്പെട്ടു.

ഈ അടുത്ത കാലത്തായി മണ്ണ് മാഫിയാ സംഘങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അരിക്കുളം വ്യാപിപ്പിക്കുന്നതായി കാണാന്‍ സാധിക്കുന്നു. ഈ സംഘത്തിന് ഒത്താശ ചെയ്യുന്ന രാഷ്ട്രീയ മേലാളന്മാര്‍ക്ക് വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് കളുടെ പിന്തുണയുണ്ടോയെന്ന് സംശയിക്കുന്നതായും പറഞ്ഞു.

ഉദ്യോഗസ്ഥതലത്തില്‍ മണ്ണ് മാഫിയാ സംഘത്തിന് സംരക്ഷണം നല്‍കിയാല്‍ ശക്തമായ സമര പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടി വരുമെന്നും വയല്‍ സംരക്ഷണ സമിതി അംഗങ്ങളും പ്രതികരണവേദി അംഗങ്ങളും താക്കീത് നല്‍കി.

എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ അന്തിമമായ ഒരു തീരുമാനം എടുത്തില്ലെങ്കില്‍. കൃഷിഭവന്‍ ഓഫീസിനു മുന്നിലും വില്ലേജ് ഓഫീസിന് മുന്നിലും സമരപരിപാടികള്‍ ആസൂത്രണം ചെയ്യും. നിയമവിരുദ്ധമായി വയലില്‍ അടിച്ചിട്ടുള്ള മണ്ണ് എത്രയും പെട്ടെന്ന് അവിടുന്ന് മാറ്റിയില്ലെങ്കില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും. വയല്‍ സംരക്ഷണ സമിതി കണ്‍വീനര്‍ റിയാസ് ഊട്ടേരി, ചെയര്‍മാന്‍ ചാലയില്‍ രവി എന്നിവര്‍ അറിയിച്ചു.

Summery: soil mafia gang has speed the field widely in arikkulampanchayath 5th ward