മാവട്ടിന്റെ അഭിമാനമാണിവർ; പ്രതിഭകൾ ഒത്തുകൂടി, അഭിനന്ദനവുമായി കോൺഗ്രസ് കമ്മിറ്റി


അരിക്കുളം: നാടിൻറെ കുട്ടിത്താരങ്ങൾക്ക് ഉപഹാര സമർപ്പണവുമായി മാവട്ട് കോൺഗ്രസ് കമ്മിറ്റി. മാവട്ട് പ്രദേശത്ത് നിന്നും പത്ത്, പ്ലസ്ടു ക്ലാസ്സുകളിലെ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കാണ് ഉപഹാരം സമർപ്പിച്ചത്. നല്ല വഴികാട്ടിയായി ഗാന്ധിയുടെ ജീവചരിത്ര പുസ്തകം ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളും സമ്മാനിച്ചു.

പ്രതിഭാ സംഗമം മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കാവിൽ പി.മാധവൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് കമ്മറ്റി പ്രസിഡൻ്റ് എം.ജി നായർ ചടങ്ങിൽ അധ്യക്ഷ്യത വഹിച്ചു. കെ.പി.രാമചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

യൂത്ത് കെയർ ഭാരവാഹിയും ജീവ കാരുണ്യ പ്രവർത്തകനുമായ അനസ് കാരായാടിന് യൂത്ത് കെയറിൻ്റെ ‘സ്നേഹോപഹാരം ആദർശ് രാവറ്റമംഗലംകൈമാറി. പഠന മുന്നോക്കക്കാർക്കായി പഠനോപകരണ വിതരണവും നടത്തി.

മണ്ഡലം പ്രസിഡൻ്റ് സി രാമദാസ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഒ.കെ ചന്ദ്രൻ മാസ്റ്റർ, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനിൽകുമാർ അരിക്കുളം, അനസ്കരയാട്, ആദർശ് രാവറ്റമംഗലം, ശശീന്ദ്രൻ പുളിയത്തിങ്കൽ, ജനാർദ്ദനൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദുപറമ്പടി, രാമാനന്ദൻ മഠത്തിൽഎന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ബൂത്ത് സെക്രട്ടറി ബാബു NP സ്വാഗതവും ശശീന്ദ്രൻ പുളിയത്തിങ്കൽ നന്ദി പറഞ്ഞു.