Tag: Arikkulam
അരിക്കുളം സ്വദേശിയുടെ വിലയേറിയ രേഖകളും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: അരിക്കുളം സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. അരിക്കുളം വല്ലേരിമീത്തല്‍ നിജിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. പുളിയഞ്ചേരി, ശക്തന്‍കുളങ്ങര അമ്പലം റോഡില്‍, നെല്ല്യാടി, നവീന നടുവത്തൂര്‍ വഴി അരിക്കുളം മുക്കിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടെയാണ് പേഴ്‌സ് നഷ്ടമായതെന്ന് നിജിന്‍ പറഞ്ഞു. പാന്‍കാര്‍ഡ്, ലൈസന്‍സ്, എസ്.ബി.ഐ എ.ടി.എം കാര്‍ഡ് എന്നിവയും മൂവായിരത്തോളം രൂപയുമുണ്ടായിരുന്നു. കണ്ടുകിട്ടുന്നവര്‍ 9567312485, 9847670767 ഈ നമ്പറില്‍
രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമ പോലെ കളിസ്ഥലത്തിനായി പോരാട്ടത്തിനൊരുങ്ങി അരിക്കുളത്തെ ജനങ്ങള്‍; പുറംപോക്ക് ഭൂമി പൊതു ഇടമായി നിലനിര്‍ത്താനുള്ള സമരം ശക്തമാക്കാനൊരുങ്ങി ജനകീയ കര്‍മസമിതി
അരിക്കുളം: അരിക്കുളത്തെ പൊതു പരിപാടികള്‍ക്കും കായിക വിനോദത്തിനും ഉപയോഗിക്കുന്ന പുറംപോക്ക് ഭൂമി പൊതു ഇടമായി നിലനിര്‍ത്താനുള്ള സമരം ശക്തമാക്കാനൊരുങ്ങി ജനകീയ കര്‍മസമിതി. രണ്ട് പതിറ്റാണ്ടിലേറെ കാലമായി അരിക്കുളം ഗ്രാമപഞ്ചായത്തില്‍ പൊതു പരിപാടികള്‍ക്കും കായിക വിനോദത്തിനുമായി ഉപയോഗിച്ച് വരുന്ന പുറംപോക്ക് ഭൂമി പൊതു ഇടമായി നിലനിര്‍ത്താനുള്ള സമരം ശക്തമാക്കാന്‍ ജനകീയ കര്‍മസമിതി യോഗം തീരുമാനിച്ചു. ഒന്‍പതാം വാര്‍ഡില്‍
സിവില്‍ എഞ്ചിനിയറിംഗ് ബിരുദധാരിയാണോ? അരിക്കുളം പഞ്ചായത്തില്‍ ഓവര്‍സിയറുടെ താല്‍കാലിക ഒഴിവുണ്ട്
അരിക്കുളം: ഓവര്‍സിയറുടെ താല്‍കാലിക ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. അരിക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസില്‍ ഓവര്‍സിയറുടെ താല്‍കാലിക ഒഴിവിലേക്കാണ് നിയമനം. സിവില്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ എഞ്ചിനിയറിംഗ് ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജനുവരി 23 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എം.റസിയ അന്തരിച്ചു
അരിക്കുളം: കെ.പി.മായന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എം.റസിയ അന്തരിച്ചു. അന്‍പത്തിനാല് വയസായിരുന്നു. ഉള്ള്യേരി സ്വദേശിയാണ്. കുറച്ചുനാളായി അസുഖബാധിതയായി കോഴിക്കോട് കെ.എം.സി.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുപ്പതുവര്‍ഷത്തിലേറെയായി അരിക്കുളം കെ.പി.എം.എസ്.എം സ്‌കൂളില്‍ മലയാളം അധ്യാപികയായി ജോലി ചെയ്യുകയാണ്. നേരത്തെ ഹൈസ്‌കൂളിലും പിന്നീട് ഹയര്‍ സെക്കണ്ടറിയിലും അധ്യാപികയായിരുന്നു.
വിഷമില്ലാത്ത ഭക്ഷണം കഴിക്കാനായി കൈകോർക്കാം; അരിക്കുളം പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കും
അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തിലെ 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന വികസന സെമിനാറിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. കാര്‍ഷിക രംഗത്തെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് നിലമൊരുക്കലുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടപ്പാക്കുക. ജൈവവള നിര്‍മ്മാണ യൂണിറ്റ്, കേര നഴ്‌സറി, ഫലവൃക്ഷതൈ നഴ്‌സറി തോടുകള്‍ എന്നിവ
പുതിയ ഇന്ത്യയ്ക്കായുള്ള കാഴ്ചപ്പാടുകള്‍ പങ്കുവച്ചു; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഇംഗ്ലീഷ് ഉപന്യാസത്തില്‍ എ ഗ്രേഡിന്റെ തിളക്കവുമായി അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അലോക
സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയതിന്റെ സന്തോഷത്തിലാണ് അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അലോക അനുരാഗ്. ഇംഗ്ലീഷ് ഉപന്യാസ രചനയിലാണ് അലോക മികച്ച നേട്ടം കൈവരിച്ചത്. കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് അലോക സംസ്ഥാന കലോത്സവത്തിലേക്ക് ചുവടുവച്ചത്. പുതിയ ഇന്ത്യയ്ക്കായുള്ള കാഴ്ചപ്പാടുകള്‍ (The
750 വളണ്ടിയര്‍മാര്‍ തയ്യാര്‍; അരിക്കുളത്തെ മുഴുവന്‍ മെയിന്‍ കനാലുകളും കൈക്കനാലുകളും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കുന്നു
അരിക്കുളം: 2023 ജനുവരി 26 ന് ജനകീയ പങ്കാളിത്തത്തോടെ അരിക്കുളം ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ മെയിന്‍ കനാലുകളും കൈകനാലുകളും ശൂചീകരിക്കുന്നതിന് മേഖല തല സംഘാടക സമിതി രൂപീകരിച്ചു. അരിക്കുളം വില്ലേജ് തല സംഘാടക സമിതി കര്‍ഷക സംഘം ഏരിയ പ്രസിഡണ്ട് അഡ്വ.കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. താജുദ്ദീന്‍ സ്വാഗതം പറഞ്ഞു. പി.ദാമോധരന്‍ അദ്ധ്യക്ഷത വഹിച്ചു. എ.എം.സുഗതന്‍ മാസ്റ്റര്‍,സി
ഒ.പി. ചികിത്സ മെഡിസെപ്പിന്റെ ഭാഗമാക്കണമെന്ന് കെ.എസ്.എസ്.പി.എ; സംസ്ഥാന സമ്മേളനത്തെ വരവേൽക്കാനായ് അരിക്കുളം മണ്ഡലം കുടുംബ സംഗമം
അരിക്കുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം കുടുംബ സംഗമംകെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. ആശുപത്രികളിലെ ഒ.പി ചികിത്സ മെഡിസെപ്പിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.നിലവിൽ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്കു മാത്രമേ ആനു കൂല്ല്യം ലഭിക്കുന്നുള്ളു. ഒ.പി. ചികിത്സയുടെ ഭാഗമായുള്ള വിവിധ ടെസ്റ്റുകൾക്ക് വേണ്ടി വരുന്ന ഭീമമായ സംഖ്യ ജീവനക്കാരുടെയും
ഓട്ടം തുള്ളലും നൃത്തനൃത്യങ്ങളും കാണാം, ഒപ്പം സംഗീതാര്‍ച്ചനയും; അരിക്കുളം മാവട്ട് നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി
പേരാമ്പ്ര: അരിക്കുളം മാവട്ട് നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഏളപ്പലില്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരി പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി മാഠമന ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്ന് വരെയാണ് മഹോത്സവം. ഡിസംബര്‍ 28ന് സര്‍പ്പബലിയും നൃത്തനൃത്ത്യങ്ങളും നടക്കും. ഡിസംബര്‍ 29 ന് ഗാനമേളയും ഡിസംബര്‍
പുരപ്പുറങ്ങളെ പവർ സ്റ്റേഷനുകളാക്കിയാലോ? അരിക്കുളത്ത് സബ്സിഡി നിരക്കിൽ വീടുകളിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു; വിശദാംശങ്ങൾ
അരിക്കുളം: പുരപ്പുറങ്ങളിൽ സബ്‌സിഡിനിരക്കിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിനായി അരിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിൽ ഡിസംബർ 31 വരെ സൗജന്യ രജിസ്ട്രേഷനായുള്ള സൗകര്യം ആരംഭിച്ചു. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് 40 ശതമാനം വരെ സബ്‌സിഡി ലഭിക്കും. താല്പര്യമുള്ള ഗാർഹിക ഉപഭോക്താക്കൾ കൺസുമർ നമ്പറും ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ ഫോണുമായി പ്രവൃത്തി ദിവസങ്ങളിൽ സെക്ഷൻ ഓഫിസിൽ എത്തിയാൽ സൗജന്യമായി