750 വളണ്ടിയര്‍മാര്‍ തയ്യാര്‍; അരിക്കുളത്തെ മുഴുവന്‍ മെയിന്‍ കനാലുകളും കൈക്കനാലുകളും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കുന്നു


അരിക്കുളം: 2023 ജനുവരി 26 ന് ജനകീയ പങ്കാളിത്തത്തോടെ അരിക്കുളം ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ മെയിന്‍ കനാലുകളും കൈകനാലുകളും ശൂചീകരിക്കുന്നതിന് മേഖല തല സംഘാടക സമിതി രൂപീകരിച്ചു. അരിക്കുളം വില്ലേജ് തല സംഘാടക സമിതി കര്‍ഷക സംഘം ഏരിയ പ്രസിഡണ്ട് അഡ്വ.കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു.

താജുദ്ദീന്‍ സ്വാഗതം പറഞ്ഞു. പി.ദാമോധരന്‍ അദ്ധ്യക്ഷത വഹിച്ചു. എ.എം.സുഗതന്‍ മാസ്റ്റര്‍,സി പ്രഭാകരന്‍ വിവിധ വര്‍ഗ്ഗ ബഹുജന സംഘടനാ ഭാരവാഹികളായിട്ടുള്ള സുനിത ചാലയില്‍, സി.രാധ, വി.ബഷീര്‍, എ.എം കുഞ്ഞിക്കണാരന്‍, നിധിന്‍ ലാല്‍, രജിത.എ.എം, നിഷ.പി.സി, രജില.എല്‍.വി, ഇന്ദിര.എ.എം തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ താജുദ്ദീന്‍, ചെയര്‍മാന്‍.എ.എം. കുഞ്ഞിക്കണാരന്‍.

750 തെരെഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മ്മാരെ കനാല്‍ ശുചീകരണ സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. കെ.കെ.രവീന്ദ്രന്‍ നന്ദി പറഞ്ഞു.