ഓട്ടം തുള്ളലും നൃത്തനൃത്യങ്ങളും കാണാം, ഒപ്പം സംഗീതാര്‍ച്ചനയും; അരിക്കുളം മാവട്ട് നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി


പേരാമ്പ്ര: അരിക്കുളം മാവട്ട് നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഏളപ്പലില്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരി പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി മാഠമന ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്.

ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്ന് വരെയാണ് മഹോത്സവം. ഡിസംബര്‍ 28ന് സര്‍പ്പബലിയും നൃത്തനൃത്ത്യങ്ങളും നടക്കും. ഡിസംബര്‍ 29 ന് ഗാനമേളയും ഡിസംബര്‍ 30 ന് മുചുകുന്ന് പത്മനാഭന്‍ അവതരിപ്പിക്കുന്ന ഓട്ടം തുള്ളല്‍, സംഗീത അര്‍ച്ചന എന്നിവയും അരങ്ങേറും. 31ന് പള്ളിവേട്ടയും ഉണ്ടായിരിക്കുന്നതാണ്. ആറാട്ട് സദ്യയോടെ ജനുവരി ഒന്നിന് ഉത്സവം സമാപിക്കും.