അരിക്കുളം സ്വദേശിയുടെ വിലയേറിയ രേഖകളും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: അരിക്കുളം സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. അരിക്കുളം വല്ലേരിമീത്തല്‍ നിജിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്.

പുളിയഞ്ചേരി, ശക്തന്‍കുളങ്ങര അമ്പലം റോഡില്‍, നെല്ല്യാടി, നവീന നടുവത്തൂര്‍ വഴി അരിക്കുളം മുക്കിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടെയാണ് പേഴ്‌സ് നഷ്ടമായതെന്ന് നിജിന്‍ പറഞ്ഞു. പാന്‍കാര്‍ഡ്, ലൈസന്‍സ്, എസ്.ബി.ഐ എ.ടി.എം കാര്‍ഡ് എന്നിവയും മൂവായിരത്തോളം രൂപയുമുണ്ടായിരുന്നു.

കണ്ടുകിട്ടുന്നവര്‍ 9567312485, 9847670767 ഈ നമ്പറില്‍ ബന്ധപ്പെടുക.mid3]