Tag: accident

Total 575 Posts

നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചു; കോട്ടൂരില്‍ വാഹനാപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്ക്

കോട്ടൂര്‍: കോട്ടൂര്‍ ബസ്റ്റോപ്പിന് സമീപം കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. നാദാപുരം സ്വദേശികളായ മുഹമ്മദ് അജ്ലബ് പീറ്റകണ്ടി(20), പാറതൊണ്ടിയില്‍ സാദിഖ്(21)എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. വാഹനം ഇടിക്കുന്നത് കണ്ട് അടുത്തെത്തിയ ആളുകളുടെ സഹായത്തോടെ യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. അപകടസമയത്ത് റോഡരികില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍

രക്തംവാര്‍ന്ന് പത്തു മിനിട്ടോളം റോഡില്‍; വളാഞ്ചരിയില്‍ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വടകര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

വടകര: മലപ്പുറം വളാഞ്ചേരിയിലുണ്ടായ ബൈക്ക് അപകടത്തില്‍ വടകര സ്വദേശി മരിച്ചു. ചോറോട് മാങ്ങോട്ടുപാറ ഭാരത് ഗ്യാസ് ഗോഡൗണിനു സമീപം ‘അര്‍ഷില്‍’ പുത്തലത്ത് വാഴയില്‍ നസീമുദ്ദീനാണ് മരണപ്പെട്ടത്. മുപ്പത്തഞ്ച് വയസ്സായിരുന്നു. വളാഞ്ചേരി വട്ടപ്പാറ പഴയ സി.ഐ ഓഫീസിനു സമീപം ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. രക്തം വാര്‍ന്ന നിലയില്‍ നിസാമുദ്ദീനെ കണ്ടെത്തുകയായിരുന്നു. അപകടത്തില്‍ നിസാമുദ്ദീന് വയറിന്

കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിച്ചു, തുടര്‍ന്ന് വായുവില്‍ ഉയര്‍ന്നുപൊങ്ങി തലകീഴായി നിന്നു; പിഞ്ചുകുഞ്ഞടക്കം നാലുപേര്‍ അത്ഭുകരമായി രക്ഷപ്പെട്ടു

ബാലുശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ നിയന്ത്രണംവിട്ടകാര്‍ അപകടത്തില്‍പ്പെട്ടു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കരുമലയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. അപകടത്തില്‍ പൂനൂര്‍ സ്വദേശിയുടെ കൈക്ക് ചെറിയ പരിക്കുണ്ട്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പിഞ്ചു കുഞ്ഞടക്കം നാല് പേരാണ് അപകടത്തില്‍പെട്ട കാറിലുണ്ടായിരുന്നത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. കാര്‍ നിയന്ത്രണം വിട്ട് ഇടതുവശത്ത്

ബെെക്കപകടത്തിൽ പരിക്കേറ്റ കിനാലൂർ സ്വദേശിയായ യുവാവ് മരിച്ചു

ബാലുശ്ശേരി: കൂരാച്ചുണ്ട് പൂവ്വത്തുംചോലയിൽ കഴിഞ്ഞ ദിവസമുണ്ടായ ബൈക്കപകടത്തിൽ കിനാലൂർ സ്വദേശിയായ യുവാവ് മരിച്ചു. കിനാലൂർ കാപ്പിയിൽ പ്രമോദ് കുമാർ ആണ് മരിച്ചത്. നാൽപ്പത്തിയേഴ് വയസായിരുന്നു. കക്കയം കെ.എസ്.ഇ.ബി. കോളനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് വിമുക്തഭടൻ കൂടിയായ പ്രമോദ്. വ്യാഴാഴ്ച രാത്രി സഹപ്രവർത്തകന്റെ ഗൃഹപ്രവേശനച്ചടങ്ങിന് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോളാണ് അപകടം സംഭവിച്ചത്. രാത്രി 11 മണിയോടെയാണ്

കാറില്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണു, പിന്നാലെ കെ.എസ്.ആര്‍.ടി.സി ശരീരത്തിലൂടെ കയറി ഇറങ്ങി; കൈതക്കലിലെ വാഹനാപകടത്തില്‍ മരിച്ച ഫനീഫയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നാട്ടുകാരും ബന്ധുക്കളും

പേരാമ്പ്ര: ഫനീഫയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നാട്ടുകാരും ബന്ധുക്കളും. കൈതക്കലില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് സ്‌കൂട്ടര്‍ യാത്രികനായ കൈതക്കല്‍ പുറ്റാട് കോളനിയിലെ ഹനീഫയാണ് മരിച്ചത്. അന്‍പത്തിയാറ് വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കൈതക്കല്‍ പുതിയ ബൈപ്പാസിന് സമീപം വച്ച് മുന്നിലുണ്ടായിരുന്ന കാര്‍ ബ്രേക്ക് ചവിട്ടിയതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ കാറില്‍ തട്ടി റോഡിലേക്ക് തെറിച്ചു വീണ ഹനീഫ കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍െപ്പടുകയായിരുന്നു.

സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക്, എതിര്‍വശത്തുനിന്നുവന്ന കെ.എസ്.ആര്‍.ടി.സി ബസ് കയറിയിറങ്ങി; പേരാമ്പ്രയില്‍ യുവാവിന്റെ ജീവനെടുത്ത അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പേരാമ്പ്ര: പേരാമ്പ്ര കൈതക്കലില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിക്കാനിടയായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൈതക്കല്‍ പുറ്റാട് കോളനിയില്‍ ഹനീഫയാണ് അപകടത്തില്‍ മരിച്ചത്. അന്‍പത്തഞ്ച് വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. കൈതക്കല്‍ കക്കാട് പുതിയ ബൈപ്പാസിന് സമീപം വച്ച് മുന്നിലുണ്ടായിരുന്ന കാര്‍ ബ്രേക്കിട്ടതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ കാറില്‍ തട്ടി റോഡിലേക്ക് തെറിച്ചു വീണ ഹനീഫ കെ.എസ്.ആര്‍.ടി.സി

പേരാമ്പ്രയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടു; യുവാവിന് ദാരുണാന്ത്യം

പേരാമ്പ്ര: പേരാമ്പ്ര കൈതക്കലില്‍ വാഹനാപകടം സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. കൈതക്കല്‍ സ്വദേശി ഹനീഫയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. കൈതക്കല്‍ പുതിയ ബൈപ്പാസിന് സമീപം വച്ച് മുന്നിലുണ്ടായിരുന്ന കാര്‍ ബ്രേക്ക് ചവിട്ടിയതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ കാറില്‍ തട്ടി റോഡിലേക്ക് തെറിച്ചു വീണ ഹനീഫ കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും

കൂട്ടിയിടിച്ച് ബൈക്കുകള്‍, ഗുരുതര പരിക്കേറ്റയാളുടെ മുകളിലേക്ക് മറ്റൊരു ബൈക്ക് മറിഞ്ഞുവീണു; തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ വാഹനാപകടം. കാട്ടാക്കടയിലെ മിനി സിവില്‍ സ്റ്റേഷന്‍ ഇറങ്ങിപ്പോകുന്ന വളവിലാണ് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ മുകളിലേക്ക് മറ്റൊരു ബൈക്ക് മറിഞ്ഞു വീണത് കൂടുതല്‍ പരിക്കേല്‍ക്കാന്‍ കാരണമായി. ബൈക്കുകള്‍ കൂട്ടിയിടിക്കുന്നതിന്റെയും പരിക്കേറ്റയാളുടെ മുകളിലേക്ക് മറ്റൊരു ബൈക്ക് മറിഞ്ഞു വീഴുന്നതിന്റെയും സി.സി.ടി.വി ദൃശ്യം

ആവളയില്‍ സ്‌ക്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; പന്ത്രണ്ടോളം വിദ്യാര്‍ത്ഥികള്‍ക്കും ബസ് ഡ്രൈവര്‍ക്കും പരിക്ക്

ആവള: ആവളയില്‍ സ്‌ക്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. ആവള കുട്ടോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 12 ഓളം വിദ്യാര്‍ത്ഥികള്‍ക്കും ബസ് ഡ്രൈവര്‍ക്കും പരിക്കുപറ്റി. ഇവരെ തന്നെ ഉടന്‍ കല്ലോട് ആശുപത്രിയില്‍

ഒന്നര വയസുകാരി ആരുദ്ര ഏറെ കാത്തിരുന്നെങ്കിലും അച്ഛന്‍ വന്നില്ല, മഹേഷിന്റെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ കുടുംബം; പൂക്കാട് പെട്രോള്‍ പമ്പിന് സമീപമുണ്ടായ അപകടത്തില്‍ യുവാവിന്റെ മരണം തളര്‍ത്തിയത് ഒരു നാടിനെ തന്നെ

കൊയിലാണ്ടി: തുവ്വക്കോട് വടക്കെ മലയില്‍ മഹേഷിന്റെ അപ്രതീക്ഷിത വിയോഗം തളര്‍ത്തിയത് ഒരു നാടിനെ തന്നെയാണ്. കോഴിക്കോട് ഫാത്തിമ ആശുപത്രിയ്ക്കു സമീപം അച്ഛന്‍ ബാലനൊപ്പം ചെറിയൊരു ഹോട്ടല്‍ നടത്തിയാണ് മഹേഷും കുടുംബവും കഴിഞ്ഞിരുന്നത്. ഞായറാഴ്ച അവധിയെടുത്ത് പുറത്തിറങ്ങിയതാണ്. പൂക്കാടുള്ള പെട്രോള്‍ പമ്പില്‍ നിന്നും തിരിച്ചിറങ്ങവെയാണ് മഹേഷ് സഞ്ചരിച്ച സ്‌കൂട്ടറില്‍ സിമന്റ് ടാങ്കര്‍ ലോറി ഇടിച്ചത്. മഹേഷ് സംഭവസ്ഥലത്തുവെച്ചുതന്നെ