Tag: accident

Total 575 Posts

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറുവങ്ങാട് സ്വദേശി മരിച്ചു; മരിച്ചത് കൊയിലാണ്ടിയില്‍ ബാര്‍ബര്‍ഷോപ്പ് നടത്തിയിരുന്ന സിദ്ദിഖ്

കൊയിലാണ്ടി: കൊയിലാണ്ടി മാര്‍ക്കറ്റിന് സമീപം ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന കുറുവങ്ങാട് സിദ്ദിഖ് മരിച്ചു. എലത്തൂരില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. നാല്‍പ്പത്തിനാല് വയസായിരുന്നു. നാലുദിവസം മുമ്പ് തിരുവങ്ങൂരില്‍ നടന്ന വാഹനാപകടത്തിലാണ് സിദ്ദിഖിന് പരിക്കേറ്റത്. അണ്ടിക്കമ്പനിക്ക് സമീപത്തുവെച്ച് സിദ്ദിഖ് സഞ്ചരിക്ക് ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിദ്ദിഖ് അബോധാവസ്ഥയില്‍ കോഴിക്കോട്

സൗദിഅറേബ്യയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞു; മലപ്പുറം സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം

റിയാദ്​: ബഹ്​റൈനിൽ സന്ദർശന വിസ പുതുക്കാൻ  പോയി മടങ്ങുന്ന വഴിയില്‍ മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞ്​​ യുവതി മരിച്ചു. റിയാദിന്​ സമീപം ഞായറാഴ്​ച പുലർച്ചെയാണ് അപകടം നടന്നത്. അപകടത്തില്‍ മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടിൽ ഹംസയുടെ ഭാര്യ ഖൈറുന്നിസ മരിച്ചു. മുപ്പത്തിനാല് വയസ്സായിരുന്നു. മൃതദേഹം അൽഖർജ് കിങ്​ ഖാലിദ് ആശുപത്രിയിലേക്ക് മാറ്റി. ഖൈറുന്നിസയുടെ

ഉള്ള്യേരിയിൽ വാഹനാപകടം; ടാങ്കർലോറിയുടെ അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു

ഉള്ളിയേരി: ഉള്ള്യേരിയിൽ ടാങ്കർലോറിയുടെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു. അരൂർ നടക്ക് മീത്തൽ ചെടിക്കുന്നുമ്മൽ അബ്ദുൽ റഹിമാൻ (42) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്. ഉള്ളിയേരിപ്പാലത്തിനടുത്ത് ജലവിതരണം നടത്തുന്ന ടാങ്കർലോറിയും സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്. ബാലുശ്ശേരിഭാഗത്തേക്ക് പോകുകയായിരുന്നു രണ്ട് വാഹനങ്ങളും. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അത്തോളിപോലീസ് ഇൻക്വസ്റ്റ് നടത്തി.

തിരുവങ്ങൂര്‍ കുനിയില്‍ക്കടവിലെ അപകടം; ബൈക്ക് യാത്രികനായ ബാലുശ്ശേരി സ്വദേശി മരിച്ചു

തിരുവങ്ങൂര്‍: കുനിയില്‍ക്കടവില്‍ ടോറസ് ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. ബാലുശ്ശേരി കരിയാത്തന്‍കാവ് ചങ്ങരത്ത് നാട്ടില്‍ രഘുനാഥ് ആണ് മരണപ്പെട്ടത്. അന്‍പത്തിയാറ് വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ തിരുവങ്ങൂര്‍ കുനിയില്‍ കടവ് പാലത്തിന് സമീപമാണ് അപകടം നടന്നത്. രഘുനാഥ് സഞ്ചരിച്ച ബൈക്കിന് പിറകില്‍ ടോറസ് ലോറിയിടിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ടിപ്പറില്‍ ബൈക്കിടിക്കുകയായിരുന്നു. ഉടന്‍ തന്നെ കൊയിലാണ്ടി

തിരുവങ്ങൂരില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

തിരുവങ്ങൂര്‍: കുനിയില്‍ക്കടവില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബാലുശ്ശേരി കരിയാത്തന്‍ സ്വദേശിയാണെന്ന് സംശയിക്കുന്നു. പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കൊയിലാണ്ടിയില്‍ നിന്നും പൊലീസ് സ്ഥലത്തെത്തി.

താമരശ്ശേരി ചുരത്തില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ലാബ് ടെക്‌നീഷ്യയായ ഇരുപതുകാരി മരിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. പന്നിക്കോട്ടെ സ്വകാര്യ ലാബില്‍ ടെക്നീഷ്യയായ കീഴുപറമ്പ് പയംപറമ്പ് ചീടിക്കുഴിയില്‍ ശ്രീഷ്മ(20) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചെറുവാടി തേനങ്ങാപ്പറമ്പ് നിസാമി(23)ന്റെ കാലിന് പരിക്കേറ്റു. താമരശ്ശേരി ചുരത്തില്‍ തകരപ്പാടിക്കും ഒമ്പതാം വളവിനും ഇടയില്‍ വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു അപകടം. വയനാട് ഭാഗത്തുനിന്ന്

ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, 20 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം വെയിലൂരിലാണ് സംഭവം. കെ.ടി.സി.ടി ആര്‍ട്‌സ് കോളേജിലെ എം.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയും ആറ്റിങ്ങല്‍ സ്വദേശിനിയുമായ ശ്രേഷ്ഠ എം. വിജയ് (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 3:15 ഓടെയാണ് അപകടമുണ്ടായത്. കല്ലമ്പലം പൊലീസ് സ്റ്റേഷന് മുന്നിലായി ബസ് കാത്തുനില്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. കൊല്ലം ഭാഗത്ത്

കൊയിലാണ്ടിയിലെ വാഹനാപകടം; വിയ്യൂര്‍ സ്വദേശിയായ അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

കൊയിലാണ്ടി: ദേശീയപാതയില്‍ എം.ജി കോളജിന് സമീപം കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ വിയ്യൂര്‍ സ്വദേശിയായ അമ്മയ്ക്കും മകനും ഗുരുതര പരിക്ക്. വിയ്യൂര്‍ കുരുടി കാഞ്ഞിര നിലത്ത് പത്മിനി (54), മകന്‍ അരുണ്‍ കുമാര്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ കാല്‍നട യാത്രക്കാരനായ നെല്ല്യാടി സ്വദേശി മുആദിനും പരിക്കേറ്റിട്ടുണ്ട്. കൊയിലാണ്ടിയില്‍

മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

മേപ്പയ്യൂര്‍: മേപ്പയൂരിലുണ്ടായ വാഹനാപകത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മേപ്പയ്യൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെ മകന്‍ അമല്‍ കൃഷ്ണ (17) അണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍ – നെല്യാടിക്കടവ് റോഡില്‍ പാലിയേറ്റീവിന് സെന്ററിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. അമല്‍ സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടനെ

മേപ്പയ്യൂരില്‍ വാഹനാപകടം; ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് പരിക്ക്

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ മേപ്പയ്യൂര്‍ കൊയിലാണ്ടി റോഡില്‍ പാലിയേറ്റീവിന് മുമ്പില്‍ വച്ചാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി വിദ്യാര്‍ഥിയെ ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപേയി.