തിരുവങ്ങൂരില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക്


തിരുവങ്ങൂര്‍: കുനിയില്‍ക്കടവില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബാലുശ്ശേരി കരിയാത്തന്‍ സ്വദേശിയാണെന്ന് സംശയിക്കുന്നു.

പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കൊയിലാണ്ടിയില്‍ നിന്നും പൊലീസ് സ്ഥലത്തെത്തി.