മേപ്പയ്യൂരില്‍ വാഹനാപകടം; ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് പരിക്ക്


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ മേപ്പയ്യൂര്‍ കൊയിലാണ്ടി റോഡില്‍ പാലിയേറ്റീവിന് മുമ്പില്‍ വച്ചാണ് അപകടമുണ്ടായത്.

നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി വിദ്യാര്‍ഥിയെ ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപേയി.