Tag: accident
ബാലുശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രികര്‍
ബാലുശ്ശേരി: കാറപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞെങ്കിലും അതിനകത്തുണ്ടായിരുന്നവര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ബാലുശ്ശേരി കോട്ട നട റോഡില്‍ കുന്നുമ്മല്‍ ബാപ്പുട്ടിയുടെ കാറാണ് മറിഞ്ഞത്. വീട്ടില്‍ നിന്ന് ബാലുശ്ശേരി ടൗണിലേക്ക് വരുന്ന വഴി നിയന്ത്രണം വിട്ട കാര്‍ കോട്ടനട റോഡിലെ പാര്‍ക്കിന് സമീപത്തെ തേക്ക് മരത്തിന്റെ തറയില്‍ ഇടിക്കുയായിരുന്നു. ഇടിയുടെ ആഘാതത്തില്‍
മാളിക്കടവിൽ ബെെക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് തിരുവങ്ങൂർ സ്വദേശിയായ യുവാവ് മരിച്ചു
കൊയിലാണ്ടി: ടാങ്കർ ലോറി ബൈക്കിലിടിച്ച് തിരുവങ്ങൂർ സ്വദേശിയായ യുവാവ് മരിച്ചു തിരുവങ്ങൂർ, തെറ്റത്ത് (ഷിജിനിവാസ്) ഷിജിൻ കൃഷ്ണനാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ഷിജിൻ സഞ്ചരിച്ച ബുള്ളറ്റ് ടാങ്കർ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 12 മണിയോടെ മാളിക്കടവിൽ വെച്ചായിരുന്നു അപകടം. ബാലകൃഷ്ണൻ്റെയും, രാധയുടെയും
ഈ ഭാഗ്യത്തിനുള്ളത് ജീവന്റെ വില; ആലപ്പുഴയില്‍ ബൈക്കിലിടിച്ച് ടിപ്പര്‍ ലോറി മറിഞ്ഞു, ബൈക്ക് യാത്രക്കാരന്‍ ലോറിയുടെ ചക്രത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അപകടത്തിന്റെ നടുക്കുന്ന ദൃശ്യം കാണാം
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറത്ത് പള്ളിച്ചന്തയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ നിന്ന് ബൈക്ക് യാത്രക്കാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ടിപ്പര്‍ ലോറി ഇടിച്ച റോഡിലേക്ക് വീണ ഇയാള്‍ മറ്റൊരു ടാങ്കര്‍ ലോറിയുടെ അടിയിലാണ് വീണത്. വീണുകിടന്ന ബൈക്ക് യാത്രക്കാരന്‍
കണ്ണൂര്‍ പയ്യന്നൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; 19കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: കണ്ണൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 19കാരനായ വിദ്യാര്‍ത്ഥി മരിച്ചു. പഴയങ്ങാടി മാടായി വാടിക്കലിലെ നിഷാന്‍ ആണ് മരിച്ചത്. പയ്യന്നൂര്‍ ജിടെക് കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാര്‍ത്ഥിയായിരുന്നു നിഷാന്‍. പയ്യന്നൂര്‍ കുഞ്ഞിമംഗലം കണ്ടംകുളങ്ങര മഠത്തുംപടി ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. നിഷാന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രക്കിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍
കോയമ്പത്തൂരിൽ വാഹനാപകടം; പയ്യോളി തച്ചൻ കുന്ന് സ്വദേശിക്ക് ദാരുണാന്ത്യം
കോയമ്പത്തൂർ: കോയമ്പത്തൂരിൽ വാഹനാപകടത്തിൽ തച്ചൻ കുന്ന് സ്വദേശിക്ക് ദാരുണാന്ത്യം. പയ്യോളി തച്ചൻകുന്ന് കിഴക്കയിൽ ശശിയാണ് മരിച്ചത്. അൻപത്തിരണ്ട് വയസ്സായിരുന്നു. ഓട്ടോ ഡ്രൈവറും താര റസിഡൻസ് കുടുംബാംഗവുമാണ് ശശി. രാവിലെ 10 മണിയോടെ കോയമ്പത്തൂർ സുള്ളൂരിലാണ് അപകടമുണ്ടായത്. ശശി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ ലോറിയിടിക്കുകയായിരുന്നു. വാഹനത്തിൽ ശശിയ്ക്ക് ഒപ്പമുണ്ടായിരുന്നുവെന്ന് കരുതുന്ന തമിഴ്നാട് സ്വദേശിക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി
സംരക്ഷണ ഭിത്തി തകര്‍ത്ത് മുന്നോട്ട് നീങ്ങി; താമരശ്ശേരി ചുരത്തില്‍ ലോറി അപകടത്തില്‍പ്പെട്ടു
താമരശ്ശേരി: താമശ്ശേരി ചുരത്തില്‍ ലോറി അപകടത്തില്‍പ്പെട്ടു. വയനാട് ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ലോറി ചുരം ഇറങ്ങുന്നതിനിടെ സംരക്ഷണ ഭിത്തി തകര്‍ത്ത് മുന്നോട്ട് നീങ്ങുകയായിരുന്നു. ലോറി കൊക്കയിലേക്ക് പതിക്കാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പെരിന്തല്‍മണ്ണയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 22 കാരിക്ക് ദാരുണാന്ത്യം
പെരിന്തല്‍മണ്ണ: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ തിരൂര്‍ക്കാട്ടാണ് അപകടം. എം.ഇ.എസ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയും ആലപ്പുഴ വടക്കല്‍ പൂമതൃശ്ശേരി നിക്‌സന്റെയും നിര്‍മ്മലയുടെയും മകളുമായ അല്‍ഫോന്‍സയാണ് (സ്‌നേഹ മോൾ) മരിച്ചത്. ഇരുപത്തിരണ്ടു വയസായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. അല്‍ഫോന്‍സയ്‌ക്കൊപ്പമുണ്ടായിരുന്ന തൃശൂര്‍ വന്നൂക്കാരന്‍ അശ്വിനെ (21) പരിക്കുകളോടെ സ്വകാര്യ
രണ്ടാഴ്ചയ്ക്കുള്ളില്‍ അപകടങ്ങള്‍ 12; കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ അപകടങ്ങള്‍ പതിവാകുന്നു
കൊയിലാണ്ടി: താമരശ്ശേരി- കൊയിലാണ്ടി സംസ്ഥാനപാതയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ മാത്രം നടന്നത് 12 അപകടങ്ങള്‍. ഉള്ളിയേരിക്കും പൂനൂരിനും ഇടയില്‍ മാത്രം നടന്ന അപകടങ്ങളുടെ കണക്കാണിത്. വാഹനങ്ങളുടെ മത്സരയോട്ടമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനപാത നവീകരിച്ചതോടെ വാഹനങ്ങളുടെ മത്സരയോട്ടവും വര്‍ധിച്ചിരിക്കുകയാണ്. ഇത് പലപ്പോഴും അപകടങ്ങളില്‍ കലാശിക്കുകയും ചെയ്യുന്നു. മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴാണ് പലപ്പോഴും അപകടം സംഭവിച്ചിരിക്കുന്നത്.
ബാലുശ്ശേരിയിൽ വാഹനാപകടം; സ്വകാര്യ ബസും സ്കോർപിയോയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
ബാലുശ്ശേരി: ബാലുശ്ശേരി അറപീടികയിൽ സ്വകാര്യ ബസും സ്കോർപിയോയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. കാർ യാത്രികരായ ദമ്പതികൾക്കും മകനും ബസ് യാത്രകരായ ചിലർക്കുമാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്ന നിലയിലാണ്. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റുള്ളവരെ ബാലുശ്ശേരിയിലെ തന്നെയുള്ള സ്വകാര്യ
കോഴിക്കോട് സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
മാവൂര്‍: കോഴിക്കോട് സ്‌കൂട്ടറുമായി കൂട്ടിയിച്ച സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മാവൂര്‍ കല്‍പള്ളിയില്‍ രാവിലെ പത്തുമണിയോടെയാണ് സംഭവം. കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന അതുല്‍ ബസാണ് അപകടത്തില്‍പെട്ടത്. എതിരെ വന്ന സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിയുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന്