രണ്ടാഴ്ചയ്ക്കുള്ളില്‍ അപകടങ്ങള്‍ 12; കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ അപകടങ്ങള്‍ പതിവാകുന്നു


കൊയിലാണ്ടി: താമരശ്ശേരി- കൊയിലാണ്ടി സംസ്ഥാനപാതയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ മാത്രം നടന്നത് 12 അപകടങ്ങള്‍. ഉള്ളിയേരിക്കും പൂനൂരിനും ഇടയില്‍ മാത്രം നടന്ന അപകടങ്ങളുടെ കണക്കാണിത്. വാഹനങ്ങളുടെ മത്സരയോട്ടമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനപാത നവീകരിച്ചതോടെ വാഹനങ്ങളുടെ മത്സരയോട്ടവും വര്‍ധിച്ചിരിക്കുകയാണ്. ഇത് പലപ്പോഴും അപകടങ്ങളില്‍ കലാശിക്കുകയും ചെയ്യുന്നു. മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴാണ് പലപ്പോഴും അപകടം സംഭവിച്ചിരിക്കുന്നത്.

സംസ്ഥാനപാതയില്‍ വാഹന വകുപ്പ് സിസിടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനെയൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് വാഹനങ്ങളുടെ കുതിപ്പ്.

കാറുകളാണ് കൂടുതലായും ഇവിടെ അപകടത്തില്‍പ്പെടുന്നത്. രണ്ടാഴ്ചയ്ക്കിടെ നടന്ന 12 അപകടങ്ങളില്‍ ഏഴെണ്ണവും കാറും മറ്റ് വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളാണ്. വെള്ളിയാഴ്ച അമരാപുരിയില്‍ നടന്ന അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു.