ഈ ഭാഗ്യത്തിനുള്ളത് ജീവന്റെ വില; ആലപ്പുഴയില്‍ ബൈക്കിലിടിച്ച് ടിപ്പര്‍ ലോറി മറിഞ്ഞു, ബൈക്ക് യാത്രക്കാരന്‍ ലോറിയുടെ ചക്രത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അപകടത്തിന്റെ നടുക്കുന്ന ദൃശ്യം കാണാം


ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറത്ത് പള്ളിച്ചന്തയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

അപകടത്തില്‍ നിന്ന് ബൈക്ക് യാത്രക്കാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ടിപ്പര്‍ ലോറി ഇടിച്ച റോഡിലേക്ക് വീണ ഇയാള്‍ മറ്റൊരു ടാങ്കര്‍ ലോറിയുടെ അടിയിലാണ് വീണത്. വീണുകിടന്ന ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായാണ് ടാങ്കര്‍ലോറിയുടെ ചക്രം ദേഹത്ത് കയറാതെ രക്ഷപ്പെട്ടത്. ഇതിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

ലോറി ഡ്രൈവര്‍ക്കും ബൈക്ക് യാത്രക്കാരനുമാണ് അപകടത്തില്‍ പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീഡിയോ കാണാം: