Tag: accident
മലപ്പുറത്ത് സ്റ്റീല്‍ റോളുമായി വന്ന ലോറി മറിഞ്ഞ് വാഹനങ്ങളിലേക്ക് ഇടിച്ച് കയറി, മൂന്ന് പേര്‍ക്ക് പരിക്ക്; അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യം കാണാം (വീഡിയോ)
മലപ്പുറം: മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്. സ്റ്റീല്‍ റോളുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മറിഞ്ഞ ലോറി സമീപമുണ്ടായിരുന്ന കാറിനും സ്‌കൂട്ടറിനും മേലേക്ക് ഇടിച്ചു കയറുകയായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. മുണ്ടുപറമ്പ് ബൈപ്പാസിലൂടെ കോഴിക്കോടേക്ക് പോകുകയായിരുന്നു ലോറി. ഇറക്കം ഇറങ്ങി വരുമ്പോള്‍ ലോറിയുടെ നിയന്ത്രണം വിട്ടാണ്
സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു; പേരാമ്പ്രയ്ക്കടുത്ത് ചെമ്പനോടയില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
പേരാമ്പ്ര: ചെമ്പനോടയിലുണ്ടായ ഓട്ടോറിക്ഷാ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. കടിയങ്ങാട് ഏലംതോട്ടത്തില്‍ കേരിമഠത്തില്‍ അഭിലാഷ് ആണ് മരിച്ചത് നാല്‍പ്പത്തിമൂന്ന് വയസായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. വ്യാഴാഴ്ച രാവിലെ ചെമ്പനോട അങ്ങാടിയില്‍ ഓട്ടം പോകുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭിലാഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെ
പെരുവട്ടൂരിൽ വച്ച് ബൈക്ക് ഇടിച്ച് നമ്പ്രത്തുകര സ്വദേശിയായ വയോധികൻ മരിച്ചു
കൊയിലാണ്ടി: പെരുവട്ടൂരിൽ വച്ച് ബൈക്ക് ഇടിച്ച് നമ്പ്രത്തുകര സ്വദേശിയായ വയോധികൻ മരിച്ചു. കുന്നോത്ത് മുക്ക് മലയില്‍ മീത്തല്‍ രാഘവനാണ് മരിച്ചത്. ജോലിക്ക് പോകാനായി വീട്ടില്‍ നിന്ന് പോയതായിരുന്നു. ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രാഘവന്‍ ഓടയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബൈക്ക് ഓടിച്ചയാള്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മലപ്പുറത്ത് കാറിനും ബൈക്കിനും മീതെ ലോറി മറിഞ്ഞ് അപകടം; രണ്ട് പേര്‍ കുടുങ്ങിക്കിടക്കുന്നു
മലപ്പുറം: മലപ്പുറം മുണ്ടുപറമ്പില്‍ കാറിനും ബൈക്കിനും മീതെ ലോറി മറിഞ്ഞ് അപകടം. ലോറിയ്ക്ക് അടിയില്‍ രണ്ടുപേര്‍ കുടുങ്ങിക്കിടക്കുകയാണ്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം കണ്ട ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. മറ്റൊരാളെ ലോറി വെട്ടിപ്പൊളിച്ച് രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
പയ്യോളിയില്‍ ചെങ്കല്ലുമായി പോവുകയായിരുന്ന ലോറി തലകീഴായി മറിഞ്ഞു
പയ്യോളി: അയനിക്കാട് കളരിപ്പടിക്ക് സമീപം ലോറി തലകീഴായി മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെ 5.20 ഓടെയായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നും ചെങ്കല്ലുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് തലകീഴായി മറിഞ്ഞത്. നിയന്ത്രണം വിട്ട ലോറി ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. ലോറി ഡ്രൈവറായ കണ്ണൂര്‍ സ്വദേശി നിധിന്‍ (32)ന് നിസാര പരിക്കുണ്ട്. ഡ്രൈവര്‍ മാത്രമാണ് ലോറിയിലുണ്ടായിരുന്നതെന്ന് പയ്യോളി
തിരുവങ്ങൂരില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയും പാസഞ്ചര്‍ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം
ചേമഞ്ചേരി: തിരുവങ്ങൂരില്‍ പാസഞ്ചര്‍ ഓട്ടോറിക്ഷയും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച വൈകീട്ട് അഞ്ചേ മുക്കാലോടെയാണ് അപകടമുണ്ടായത്. രണ്ട് വണ്ടികളുടെയും ഡ്രൈവര്‍മാര്‍ക്കും പാസഞ്ചര്‍ ഓട്ടോറിക്ഷയിലെ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പാസഞ്ചര്‍ ഓട്ടോറിക്ഷ അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇടത് വശത്ത് കൂടെ ഓടിയിരുന്ന പാസഞ്ചര്‍ ഓട്ടോറിക്ഷ പെട്ടെന്ന് തെറ്റായ വശത്തേക്ക് കടക്കുകയും ഗുഡ്‌സുമായി
കര്‍ണാടകയില്‍ വാഹനാപകടം; താമരശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്
ഗുണ്ടല്‍പ്പേട്ട്: കര്‍ണാടക ഗുണ്ടല്‍പ്പേട്ടിനടുത്ത് നടന്ന വാഹനാപകടത്തില്‍ താമരശേരി സ്വദേശി മരിച്ചു. താമരശേരി പെരുമ്പളളി സ്വദേശി സി.പി ജംസിലാണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അന്‍ഷാദിന് ഗുരുതര പരക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുണ്ടല്‍പേട്ട് – ബന്ദിപ്പൂര്‍ പാതയില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് തിരിച്ചുവരും വഴി ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട്
കണ്ണൂരില്‍ വീടിന് മുമ്പില്‍ വെച്ച് 13കാരന്‍ കാറിടിച്ച് മരിച്ചു; അപകടം മദ്രസയില്‍ പോയി മടങ്ങിവരുന്നതിനിടെ
കണ്ണൂര്‍: വീടിന് മുമ്പില്‍ വെച്ച് കാറിടിച്ച 13കാരന്‍ മരിച്ചു. കണ്ണൂര്‍ തോട്ടട മാതന്റവിട നസ്‌റിയയുടെയും തന്‍സീറിന്റെയും മകന്‍ ഷഹബാസ് ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ മദ്രസയില്‍ പോയി മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. വീടിന് മുമ്പിലെ റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു കാറിടിച്ചത്. തോട്ടട ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ഇടിച്ച ശേഷം കടന്നുകളഞ്ഞ് സ്കൂട്ടർ ഉടമ; ചേമഞ്ചേരിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ദുരിതത്തിലായി ദമ്പതികള്‍
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ വച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ദുരിതത്തിലായി ദമ്പതികള്‍. വടകര സ്വദേശികളായ ഭാര്യയും ഭര്‍ത്താവുമാണ് അപകടത്തില്‍ സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ച സ്കൂട്ടറിന്റെ ഉടമ കടന്ന് കളയുകയായിരുന്നു. കഴിഞ്ഞ മാസം 28 നാണ് അപകടമുണ്ടായത്. ചേമഞ്ചേരി പെട്രോള്‍ പമ്പ് കഴിഞ്ഞ ഉടനുള്ള വളവില്‍ വച്ച് രാത്രി
തിരുവമ്പാടിയില്‍ കാര്‍ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
തിരുവമ്പാടി: തമ്പലമണ്ണയില്‍ കാര്‍ പുഴയിലേക്ക് വീണ് യുവാവ് മരിച്ചു. തിരുപവമ്പാടി പച്ചക്കാട് സ്വദേശി മുഹാജിര്‍ (45) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഇരുവഴിഞ്ഞി പുഴയിലെ സിലോണ്‍ കടവിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ റഹീസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ടുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. തിരുവമ്പാടിയില്‍ നിന്ന് കോടഞ്ചേരിയിലേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട്