Tag: accident
പൊള്ളാച്ചിക്കടുത്ത് പിക്കപ്പ് വാഹനത്തിന് പിന്നില്‍ കാറിടിച്ച് അപകടം; നടുവണ്ണൂര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ മരിച്ചു
നടുവണ്ണൂര്‍: പൊള്ളാച്ചിക്കടുത്ത് ഉണ്ടായ വാഹനാപകടത്തില്‍ നടുവണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. കിഴക്കോട്ട് കടവിലെ കുവ്വപ്പൊറത്ത് അലീഷ് ആനന്ദ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പൊള്ളാച്ചിയില്‍ സ്വകാര്യ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ കേബിള്‍ ജോലി ചെയ്ത് വരികയായിരുന്നു അലീഷ്. ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. അലീഷും സഹപ്രവര്‍ത്തകരും സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനത്തിന് പിന്നില്‍
മേപ്പയ്യൂര്‍ കൂനംവള്ളിക്കാവില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
മേപ്പയ്യൂര്‍: കൂനംവള്ളിക്കാവിലുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മേപ്പയ്യൂര്‍-പേരാമ്പ്ര റോഡില്‍ കൂനംവള്ളിക്കാവ് ട്രാന്‍സ്‌ഫോര്‍മറിന് സമീപം വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനാണ് അപകടത്തില്‍ പരിക്കേറ്റത്. മേപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പരിക്ക് ഗുരുതരമായതിനാല്‍ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കോഴിക്കോട് ബസിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചുകയറി; രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശിയും വിദ്യാര്‍ത്ഥിയുമായ മെഹബൂദ് സുല്‍ത്താന്‍ (20), വെള്ളിമാട് കുന്ന് സ്വദേശി നൂറുൽ ഹാദി എന്നിവരാണ് മരണപ്പെട്ടത്. ഗാന്ധി റോഡ് മേല്‍പ്പാലത്തിനു മുകളില്‍ ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം നടന്നത്. കോഴിക്കോട് ബീച്ച് ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ എതിരേ വന്ന
പുറക്കാട് അകലാപ്പുഴയ്ക്ക് സമീപം കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് പോസ്റ്റ്‌ലിടിച്ച് മറിഞ്ഞു; ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്
പുറക്കാട്: അകലാപ്പുഴയ്ക്ക് സമീപം ഗോവിന്ദന്‍ കെട്ട് റോഡില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തില്‍ പുറകെ വന്ന ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്. പുറക്കാട് പടിഞ്ഞാറെ നല്ലാട്ടില്‍ ‘തീരം’ എ.ടി ബാബു (53), ഭാര്യ രേഖ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 6.30 യോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നും പുറക്കാട് ഭാഗത്തേക്ക് കല്ലുമായി പോവുകയായിരുന്ന ലോറി
ഒഴിവായത് വൻ ദുരന്തം; കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ നിരവധി ബൈക്കുകൾ ഇടിച്ച് തകർത്തു
കൊയിലാണ്ടി: നിയന്ത്രണം വിട്ട കാർ ബൈക്കുകൾ ഇടിച്ച് തകർത്തു. ദേശീയപാതയിൽ കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന KL-18-E-9798 നമ്പറിലുള്ള വാഗൺ-ആർ കാറാണ് അപകടമുണ്ടാക്കിയത്. ചൊവ്വാഴ്ച വൈകീട്ട് ആറേ മുക്കാലോടെയാണ് അപകടമുണ്ടായത്. പതിനൊന്ന് ബൈക്കുകളെയാണ് കാർ ഇടിച്ച് തകർത്തത്. തിരക്കേറിയ സമയത്തായിരുന്നു അപകടം. നിരവധി പേർ കടന്നു പോകുന്ന ഇടമായിരുന്നിട്ട്
നരിക്കുനിയില്‍ ബൈക്കില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
നരിക്കുനി: ബൈക്കില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പുല്ലാളൂര്‍ കൂനോട്ടുമ്മല്‍ അബുറുവിന്റെ മകന്‍ കണ്യാട്ട്കുണ്ട മീത്തല്‍ ഇസ്മായില്‍ (ലത്തീഫ്) ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബൈക്കില്‍ നിന്ന് വീണ ഇസ്മായിലിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
താമരശ്ശേരി തച്ചംപൊയില്‍ ഇന്നോവ കാര്‍ ഇടിച്ച് പരിക്കേറ്റ സംഭവം; യുവാവിന് ഒരുകോടി 12ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
താമരശ്ശേരി: താമരശ്ശേരി തച്ചംപൊയിലില്‍ ഇന്നോവ കാറിടിച്ച് പരിക്കേറ്റ യുവാവിന് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. താമരശ്ശേരി തച്ചംപൊയില്‍ പുതിയ പറമ്പത്ത് മുജീബ് റഹ്‌മാന് നഷ്ടപരിഹാരം നല്‍കാനാണ് കോഴിക്കോട് സെക്കന്റ് അഡീഷണല്‍ വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്ജി ആര്‍.മധു വിധിച്ചത്. 2019 നവംബര്‍ ഒന്നിന് താമരശ്ശേരി തച്ചംപൊയിലില്‍ നടന്ന അപകടത്തില്‍
ഇരിങ്ങലില്‍ മിനിലോറി ദേശീയ പാതയില്‍ നിന്ന് തെന്നിമാറി സര്‍വ്വീസ് റോഡിലേക്ക് വീണു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പയ്യോളി: ഇരിങ്ങല്‍ ദേശീയപാതയില്‍ മിനിലോറി അപകടത്തില്‍പ്പെട്ടു. ഇന്ന് വൈകുന്നേരം 4മണിയോടെയായിരുന്നു അപകടം. വടകരയില്‍ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്നു മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ നിന്നും തെന്നിമാറി എഴ് മീറ്ററിലധികം താഴ്ചയുള്ള സര്‍വ്വീസ് റോഡിലേക്ക് മിനി ലേറി വീഴുകയായിരുന്നു. അപകടത്തില്‍ ലോറി പൂര്‍ണമായും തകര്‍ന്നു. തൃശ്ശൂര്‍ സ്വദേശിയായ ഡ്രൈവര്‍ ജസീല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സാനിറ്ററി ഉത്പന്നങ്ങളുമായി തൃശ്ശൂരിലേക്ക് പോവുകയായിരുന്നു
കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; ബെംഗളൂരുവില്‍ കോഴിക്കോട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി മരിച്ചു
ബെംഗളൂരു: കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് കോഴിക്കോട് സ്വദേശിനി മരിച്ചു. ഒളവണ്ണ ചേളനിലം എം.ടി ഹൗസില്‍ ജെ.അബ്ദുള്‍ അസീസിന്റെ മകള്‍ ജെ.ആദില ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ചന്നപട്ടണയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്ന അശ്വിന്‍ (25) പരിക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്.
റോഡ് മുറിച്ചുകടക്കവെ കുതിച്ചെത്തിയ ബൈക്ക് പെണ്‍കുട്ടിയെ തെറിപ്പിച്ച് കടന്നു; മൂവാറ്റുപുഴയില്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ഥിനി ബൈക്കിടിച്ച് മരണപ്പെട്ട സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. നിര്‍മ്മല കോളജ് വിദ്യാര്‍ഥിനി വാളകം സ്വദേശിനി നമിതയാണ് മരണപ്പെട്ടത്. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യും. മൂവാറ്റുപുഴ നിര്‍മല കോളജിന് മുന്നിലായിരുന്നു