Tag: accident

Total 575 Posts

മലപ്പുറത്ത് റോഡപകടത്തില്‍പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു

പയ്യോളി: മലപ്പുറത്ത് റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു. അയനിക്കാട് കുരിയാടി ബാബുവാണ് മരണപ്പെട്ടത്. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു. കൊയിലാണ്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അച്ഛന്‍: നാണു. അമ്മ: പരേതയായ ശാരദ. ഭാര്യ: രാഖി. മക്കള്‍: അനഘ, അര്‍ച്ചന. സഹോദരങ്ങള്‍: റീജ, ഷാജി.

വാഹനാപകടം: വടകര സ്വദേശിയ്ക്ക് 66,68000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

വടകര: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് 66,68,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. വടകര എം.എ.സി.ടി കോടതിയുടേതാണ് വിധി. എടച്ചേരി സ്വദേശി ചെറപ്പുറത്ത് അബ്ദുല്‍ നസീറിന് വാഹനാപകടത്തില്‍ പരിക്കേറ്റ കേസിലാണ് കോടതി വിധി. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ ഒമ്പതുശതമാനം പലിശയും കോടതിച്ചെലവും നല്‍കാനും കോടതി ഉത്തരവിട്ടു. 2019 ജനുവരി 25ന് ഓര്‍ക്കാട്ടേരിയില്‍വെച്ചായിരുന്നു

മലപ്പുറത്ത് സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്ക്. കുറ്റിപ്പുറം കിന്‍ഫ്രയ്ക്ക സമീപമാണ് സംഭവം. ആരുടെയും പരുക്കുകള്‍ ഗുരുതരമല്ല. പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രി, നടക്കാവ് ആശുത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും ടിപ്പറുമാണ് കൂട്ടിയിടിച്ചത്. നാട്ടുകാരും പോലീസും സംയോജിതമായി രക്ഷാപ്രവര്‍ത്തനത്തിന്

 റണ്‍വെ തെറ്റിച്ച് ബസ് ഓടിച്ചു; കോഴിക്കോട് സ്വകാര്യ ബസ് ഇടിച്ച് യുവാവിന് പരിക്ക്

കോഴിക്കോട്: റണ്‍വെ തെറ്റിച്ച് യാത്ര ചെയ്ത സ്വകാര്യ ബസ് ഇടിച്ച് യുവാവിന് പരിക്ക്. പുതിയാപ്പ സ്വദേശി തയ്യില്‍ ശ്യാം പ്രസാദിനാണ് (23)പരിക്കേറ്റത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നും കോഴിക്കോടേയ്ക്ക് വരുന്ന ‘മര്‍വ്വ’ ബസ് ആണ് സ്‌കൂട്ടറിന് ഇടിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ ബസ്സിന് അടിയില്‍ അകപ്പെട്ട നിലയിലാണുളളത്. പരിക്കേറ്റശ്യാംപ്രസാദിനെ നാട്ടുകാര്‍ ചേര്‍ന്ന് സ്വകാര്യ

കക്കാടംപൊയിലില്‍ സ്‌ക്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കക്കാടംപൊയില്‍ ആനക്കല്ലുംപാറ വളവില്‍ സ്‌ക്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മറിച്ചു. കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാര്‍ത്ഥികളായ അസ്ലം, അര്‍ഷാദ്‌ എന്നിവരാണ് മരിച്ചത്. അപകട സമയത്ത് മൂന്ന് പേരായിരുന്നു സ്‌ക്കൂട്ടറിലുണ്ടായിരുന്നത്. മൂന്നാമത്തെയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. കക്കാടംപൊയില്‍ ഭാഗത്ത് നിന്ന് കൂമ്പാറയിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇതിനിടയില്‍ ആനക്കല്ലുംപാറ

ചേമഞ്ചേരിയില്‍ സ്വകാര്യ ബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പത്തൊമ്പതുകാരന് ദാരുണാന്ത്യം

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ സ്വകാര്യ ബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് പത്തൊമ്പതുകാരന് ദാരുണാന്ത്യം. സ്‌ക്കൂട്ടര്‍ യാത്രക്കാരനായ കണ്ണൂര്‍ ചെറുകുന്ന് സ്വദേശി മുഹമ്മദ് ഹഫീസാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുഹ്‌സിന്‍ എന്ന വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്നും കോഴിക്കോടേക്കുള്ള യാത്രക്കിടെയാണ് അപകടം. കോഴിക്കോട്-വടകര റൂട്ടിലോടുന്ന നയന ബസാണ് ഇടിച്ചത്.

വടകരയില്‍ കരിമ്പനപ്പാലത്ത് ചരക്ക് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു

വടകര: ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് ഞായറാഴ്ച്ച ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. കോയമ്പത്തൂര്‍ വേളാണ്ടിപ്പാളയം മരുതു കോണാര്‍ സ്ട്രീറ്റിലെ കെ ശരവണകുമാറാണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. ഇന്നലെ രാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്. കരിമ്പനപ്പാലത്ത് പഴയ പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് തലശ്ശേരി ഭാഗത്ത് എത്തിയ പിക്കപ്പ് ലോറി എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.

വടകര കരിമ്പനപ്പാലത്ത് ചരക്ക് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

വടകര: ദേശീയ പാതയില്‍ കരിമ്പനപ്പാലത്ത് ചരക്കു വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. കരിമ്പനപ്പാലത്ത് പഴയ പെട്രോൾ പമ്പിന് സമീപത്ത് നിന്ന് തലശ്ശേരി ഭാഗത്ത് എത്തിയ പിക്കപ്പ് ലോറി എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പിന്നാലെ മറ്റൊരു വാഹനത്തിലും ഇടിച്ചു. പിക്കപ്പ് ലോറിയുടെ ഡ്രൈവർ സേലം സ്വദേശി രാജുവാണ്

ഉള്ള്യേരിയില്‍ ബസിന് പിന്നില്‍ ഓട്ടോയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

ഉള്ള്യേരി: പറമ്പിന്റെ മുകളില്‍ ബസിന് പിന്നില്‍ ഓട്ടോയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് രാത്രി 8മണിയോടെയായിരുന്നു സംഭവം. ഉള്ളേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ മുമ്പിലുള്ള ബസിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയ്ക്കുള്ളില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഓയില്‍ ഒഴുകിയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍

പേരാമ്പ്ര കൈതക്കല്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം; കാര്‍ ഡ്രൈവര്‍ക്ക് പരിക്ക്‌

പേരാമ്പ്ര: കൈതക്കല്‍ കക്കാട് ബൈപ്പാസിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാര്‍ ഡ്രൈവര്‍ക്ക് പരിക്ക്‌. സ്റ്റീല്‍ ഇന്ത്യ എന്ന സിമന്റ് കമ്പനിക്ക് സമീപം ഇന്ന് ആറ് മണിയോടെയാണ് അപകടം. കോഴിക്കോട് നിന്നും തൊട്ടില്‍പ്പാലത്തേക്ക് പോവുന്ന ബസും മുളിയങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മുതുകാട്