മലപ്പുറത്ത് റോഡപകടത്തില്‍പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു


പയ്യോളി: മലപ്പുറത്ത് റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു. അയനിക്കാട് കുരിയാടി ബാബുവാണ് മരണപ്പെട്ടത്. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു.

കൊയിലാണ്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

അച്ഛന്‍: നാണു. അമ്മ: പരേതയായ ശാരദ. ഭാര്യ: രാഖി. മക്കള്‍: അനഘ, അര്‍ച്ചന.

സഹോദരങ്ങള്‍: റീജ, ഷാജി.