വാഹനാപകടം: വടകര സ്വദേശിയ്ക്ക് 66,68000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി



വടകര: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് 66,68,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. വടകര എം.എ.സി.ടി കോടതിയുടേതാണ് വിധി.

എടച്ചേരി സ്വദേശി ചെറപ്പുറത്ത് അബ്ദുല്‍ നസീറിന് വാഹനാപകടത്തില്‍ പരിക്കേറ്റ കേസിലാണ് കോടതി വിധി. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ ഒമ്പതുശതമാനം പലിശയും കോടതിച്ചെലവും നല്‍കാനും കോടതി ഉത്തരവിട്ടു.

2019 ജനുവരി 25ന് ഓര്‍ക്കാട്ടേരിയില്‍വെച്ചായിരുന്നു അപകടം.