Tag: accident
വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
ബത്തേരി: വയനാട് വെള്ളാരം കുന്നില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ കല്‍പറ്റത്തും വൈത്തിരിക്കും ഇടയില്‍ കിന്‍ഫ്രാ പാര്‍ക്കിന് സമീപത്ത് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ബത്തേരിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട (TT KL 15 9926) ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് നിരങ്ങി നീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പൂക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
ചേമഞ്ചേരി: പൂക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 7മണിയോടെ പൂക്കാട് പഴയ രജിസ്റ്റര്‍ ഓഫീസിന് (ക്വിറ്റ് ഇന്ത്യാ സ്മാരകം) മുന്‍വശത്താണ് അപകടം നടന്നത്. മുന്‍വശത്ത് നിന്നും വന്ന ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഇടിച്ചത് ചുവന്ന നിറത്തിലുള്ള കാര്‍, അന്വേഷണം ശക്തമാക്കി പൊലീസ്; അരങ്ങാടത്ത് ഓട്ടോ ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസിന്
കൊയിലാണ്ടി: അരങ്ങാടത്ത് ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ഓട്ടോയില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ചുവന്ന നിറത്തിലുള്ള കാറാണ് ഇടിച്ചതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കൊരയങ്ങാട് എളവീട്ടില്‍ ബൈജുവാണ് അപകടത്തില്‍ മരണപ്പെട്ടത്. ഇടിച്ച കാര്‍ കണ്ടെത്താനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വീഡിയോ: ഡിസംബര്‍
ദേശീയപാതയില്‍ അയനിക്കാട് കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം; ഒരു സ്ത്രീയ്ക്ക് പരിക്ക്
പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് കാര്‍ മറിഞ്ഞ് അപകടം. 24ാം മൈലില്‍ ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. വയനാട് സ്വദേശി രാജീവും ഭാര്യയും മക്കളുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ രാജീവിന്റെ ഭാര്യയ്ക്ക് പരിക്കുണ്ട്. തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കാര്‍ ദീര്‍ഘദൂര ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിടുകയും സൈഡിലെ ഡിവൈഡറിലിടിച്ച് മലക്കം മറിയുകയുമായിരുന്നു. യാത്രികരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തില്‍
കോഴിക്കോട് പുതുവത്സരാഘോഷം കഴിഞ്ഞ് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ വണ്ടിയോടിച്ചു; ബാലുശ്ശേരി സ്വദേശിയായ 17കാരന്‍ മരിച്ചു
ബാലുശ്ശേരി: കോഴിക്കോട് കടപ്പുറത്ത് പുതുവത്സരം ആഘോഷിച്ച് വീട്ടിലേക്ക് മടങ്ങവേ പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിനിടിച്ച് മരിച്ചു. ബാലുശ്ശേരി അറപ്പീടിക സ്വദേശി ജംഷീറിന്റെ മകന്‍ ആദില്‍ ഫര്‍ഹാന്‍ ആണ് മരിച്ചത്. പതിനേഴ് വയസായിരുന്നു. പുലര്‍ച്ചെ ഒന്നേകാലോടെയാണ് അപകടം നടന്നത്. ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കില്‍വെച്ച് ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. റോഡിലെ ഗതാഗതക്കുരുക്ക് മറികടക്കാന്‍
അരങ്ങാടത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു
കൊയിലാണ്ടി: അരങ്ങാടത്ത് ഓട്ടോയും കാറും കൂട്ടിയിച്ചു അപകടം. അപകടത്തിൽ കൊരയങ്ങാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു. എളവീട്ടിൽ ബൈജു ആണ് മരിച്ചത്. നാൽപതിയാറ് വയസായിരുന്നു. ശനിയാഴ്ച്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോ. ഓടികൂടിയ നാട്ടുകാർ ചേർന്ന് ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്
കാറിടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ഇരിങ്ങല്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം, ഇടിച്ച കാര്‍ നിര്‍ത്താതെ പോയി
വടകര: വടകര ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഇരിങ്ങൽ കോട്ടക്കുന്നുമ്മലിലെ ബബിലേഷ് ആണ് മരിച്ചത്. കാറിടിച്ച് നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. ബൈക്കിൽ ഇടിച്ച ശേഷം കാർ നിർത്താതെ പോയി. ദേശീയപാതയിൽ ആശ ഹോസ്പിറ്റലിനടുത്ത് ഇന്ന് വൈകുന്നേരം ആയിരുന്നു സംഭവം. പരിക്കേറ്റ ഉടനെ ബബിലേഷനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ
പേരാമ്പ്ര ബൈപാസില്‍ കാര്‍ വയലിലേക്ക് മറിഞ്ഞ് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്, ആറ് ദിവസം പ്രായമായ കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
പേരാമ്പ്ര: ബൈപാസില്‍ കാര്‍ അപകടത്തില്‍പെട്ട് അഞ്ച് പേര്‍ക്ക് പരിക്ക്. ആറ് ദിവസം പ്രായമായ കൈക്കുഞ്ഞ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം. കുറ്റ്യാടി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് സമീപത്തുള്ള വയലിലേക്ക് മറിയുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പ്രസവം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് ലഭിക്കുന്ന
ബാലുശ്ശേരിയില്‍ ബൈക്ക് ഇടിച്ച് കാല്‍നട യാത്രക്കാരി മരിച്ചു
ബാലുശ്ശേരി: കരുമലയില്‍ ബൈക്ക് ഇടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു. കരുമല കെട്ടിന്റെ വളപ്പില്‍ ഇന്ദിരയാണ് മരിച്ചത്. അറുപത് വയസായിരുന്നു. ബുധനാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു അപകടം നടന്നത്. കരുമലയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്നു ഇന്ദിര. കരുമല ബാങ്കിന് സമീപത്തെത്തിയപ്പോള്‍ എകരൂല്‍ ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ
നടുവണ്ണൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; മണിയൂര്‍ സ്വദേശിയായ 26കാരന് ദാരുണാന്ത്യം
നടുവണ്ണൂര്‍: നടുവണ്ണൂര്‍ തോട്ടുമൂലയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ യുവാവ് മരിച്ചു. മണിയൂര്‍ മീനത്ത്കര സ്വദേശിയായ അഭിറാം (26) ആണ് മരണപ്പെട്ടത്. അച്ഛനൊപ്പം ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയതായിരുന്നു യുവാവ്. തിരിച്ച് വടകരയിലേക്ക് വരവെ എന്തോ മറന്ന് കാരണം അച്ഛനെ നരക്കോട് നിര്‍ത്തി വീണ്ടും ഉള്ള്യേരിയിലേക്ക് പോകുംവഴിയാണ് അപകടം. ഉടന്‍ തന്നെ നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും