Tag: accident

Total 575 Posts

ചെട്ടികുളത്ത് ബൈക്കില്‍ ലോറിയിടിച്ച് അപകടം; പരിക്കേറ്റ പൊയില്‍ക്കാവ് സ്വദേശിനി മരിച്ചു

കൊയിലാണ്ടി: ചെട്ടികുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. പൊയില്‍ക്കാവ് സ്വദേശി ചാത്തനാടത്ത് ഷില്‍ജയാണ് മരിച്ചത്. ഭര്‍ത്താവ് ബൈജുവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ലോറിയിടിക്കുകയായിരുന്നു. ലോറിയ്ക്കടിയില്‍പ്പെട്ട ഷില്‍ജ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ബൈജുവിന് നിസാരപരിക്കുണ്ട്. വെസ്റ്റിഹില്‍ ചുങ്കത്തെ ഒരു ലാബില്‍ ജോലി ചെയ്യുകയാണ് ഷില്‍ജയും ബൈജുവും. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. ചെട്ടികുളം പഞ്ചിങ് സ്റ്റേഷന് അരികില്‍വെച്ച്

ബൈക്കില്‍ സ്‌കൂട്ടര്‍ ഇടിച്ച് അപകടം; കോഴിക്കോട് ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ബൈക്കില്‍ സ്‌കൂട്ടര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് സഹകരണ ആശുപത്രിയിലെ ഡോക്ടറായ ശ്രാവണ്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോട് അടിപ്പിച്ച് ഈങ്ങാടപ്പള്ളിക്ക് സമീപമാണ് അപകടം നടന്നത്. ശ്രാവണ്‍ സഞ്ചരിച്ച ബൈക്കും മറ്റൊരു സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ശ്രാവണ്‍ ബൈക്കില്‍ നിന്നും തെറിച്ചുവീണു. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും

കൊയിലാണ്ടിയില്‍ സ്വകാര്യ ബസിനടിയില്‍പ്പെട്ട് പരിക്കേറ്റ കുറുവങ്ങാട് സ്വദേശി മരിച്ചു

കൊയിലാണ്ടി: ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസിനടിയില്‍പ്പെട്ട് പരിക്കേറ്റ കുറുവങ്ങാട് സ്വദേശി മരിച്ചു. മാവിന്‍ചുവട്ടില്‍ കൈതവളപ്പില്‍ വേണു ആണ് മരിച്ചത്. ബസ് പിറകോട്ടെടുക്കുന്ന സമയത്ത് വേണു അബദ്ധത്തില്‍ ബസിനടിയില്‍ കുടുങ്ങുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ജാക്കി ഉപയോഗിച്ച് ബസ് ഉയര്‍ത്തിയാണ് വേണുവിനെ പുറത്തേക്കെടുത്തത്. ALSO READ: കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ സ്വകാര്യബസ്സിനടിയില്‍പ്പെട്ട് ഒരാള്‍ക്ക് ഗുരുതര പരിക്ക്

നന്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്

നന്തി ബസാര്‍: നന്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. പഴയ പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പാര്‍സല്‍ ലോറിയും കൊയിലാണ്ടിയില്‍ നിന്നും വടകര ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ദേശീയപാതയില്‍ വെങ്ങളത്ത് ഗ്ലാസ് കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു

കൊയിലാണ്ടി: ദേശീയപാതയില്‍ വെങ്ങളം ബൈപാസ് ജംഗ്ഷനില്‍ ഗ്ലാസ് കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു. ഇന്നു രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന മുഴുവന്‍ ഗ്ലാസുകളും തകര്‍ന്നു റോഡിലേക്ക് ചിതറി. ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടത്തിനിടയാക്കിയത്. കൊയിലാണ്ടി ട്രാഫിക് എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ലോറി നേരെയാക്കിയ

കരിമ്പാപൊയിലില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികരായ തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് പരിക്ക്

ഉള്ള്യേരി: കരിമ്പാപൊയിലില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് പരിക്ക്. വെള്ളിയൂര്‍ സ്വദേശികളായ തെങ്ങുകയറ്റ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ തൊഴിലാളികളെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് തെറിപ്പിക്കുകയും തുടര്‍ന്ന് റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് മറിയുകയുമായിരുന്നു.

അരമണിക്കൂറിനുള്ളില്‍ മുക്കത്ത് രണ്ട് വാഹനാപകടങ്ങള്‍: അഞ്ച് പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരില്‍ താമരശ്ശേരി സ്വദേശികളും

മുക്കം: മുക്കത്ത് രണ്ട് വാഹനാപകടങ്ങളിലായി അഞ്ചുപേര്‍ക്ക് പരിക്ക്. രാത്രി പത്തിനും പതിനൊന്നിനും ഇടയിലാണ് അപകടങ്ങള്‍ നടന്നത്. മുക്കം അഭിലാഷ് ജങ്ഷനിലും പൊലീസ് സ്റ്റേഷന് മുമ്പിലുമാണ് അപകടങ്ങള്‍ നടന്നത്. മുക്കം പൊലീസ് സ്റ്റേഷന് മുമ്പില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം. രാത്രി 10.55 ഓടുകൂടിയാണ് അപകടം നടന്നത്. മൂന്നുപേര്‍ക്ക് പരിക്കേറ്റതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മുക്കം പൊലീസ്

പൂക്കാട് നിയന്ത്രണം വിട്ട ബൈക്കിടിച്ച് അപകടം; കാല്‍നട യാത്രക്കാരനടക്കം മൂന്നുപേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: പൂക്കാട് ബൈക്ക് അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ക്ക് പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന അഭിനന്ദ്, വിപിന്‍, കാല്‍നട യാത്രക്കാരായ പൂക്കാട് സ്വദേശി വിനോദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കെ.എല്‍ 56 എസ് 8602 നമ്പര്‍ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തില്‍ വന്ന ബൈക്ക് കാല്‍നട യാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിക്കേറ്റ അഭിനന്ദും, വിപിനും ഉള്ള്യേരി സ്വദേശികളാണ്. ഗുരുതരമായി പരിക്കേറ്റ

ചോറോട് നിന്നും യാത്രതിരിച്ചത് അരങ്ങാടത്തെ ബന്ധുവീട്ടിലേക്ക്, പാലക്കുളത്തുവെച്ച് കാറിന്റെ ടയര്‍ പഞ്ചറായത് വിനയായി; മകനെ അവസാനമായി കാണാന്‍ വിദേശത്തുള്ള ഉപ്പ നാട്ടിലെത്തും, മുഹമ്മദ് ഇഷാന്റെ സംസ്‌കാരം നാളെ

കൊയിലാണ്ടി: പാലക്കുളത്തുവെച്ച് രണ്ടുവയസുകാരന്‍ മുഹമ്മദ് ഇഷാന്റെ ജീവനെടുത്ത അപകടം ബന്ധുക്കളെ സംബന്ധിച്ച് ഇപ്പോഴും അവിശ്വസനീയമാണ്. റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് അരികില്‍ നില്‍ക്കുമ്പോള്‍ വാഹനം ഇടിക്കുകയെന്നത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മുഹമ്മദ് ഇഷാന്റെ ഉപ്പ വിദേശത്ത് ജോലി ചെയ്യുകയാണ്. മകന്റെ അപ്രതീക്ഷിത വിയോഗം അദ്ദേഹത്തിന് താങ്ങാനാവുന്നതിനും അപ്പുറമാണ്. ചോറോട്ടെ വീട്ടില്‍ നിന്നും അരങ്ങാടത്തെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു

താമരശ്ശേരി ചുരത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

താമരശ്ശേരി: ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ നെല്ലിപ്പൊയില്‍ സ്വദേശി മണ്ണാട്ട് എബ്രഹാം ആണ് മരിച്ചത്. രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ എബ്രഹാം സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം