കൊയിലാണ്ടിയില്‍ സ്വകാര്യ ബസിനടിയില്‍പ്പെട്ട് പരിക്കേറ്റ കുറുവങ്ങാട് സ്വദേശി മരിച്ചു


കൊയിലാണ്ടി: ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസിനടിയില്‍പ്പെട്ട് പരിക്കേറ്റ കുറുവങ്ങാട് സ്വദേശി മരിച്ചു. മാവിന്‍ചുവട്ടില്‍ കൈതവളപ്പില്‍ വേണു ആണ് മരിച്ചത്.

ബസ് പിറകോട്ടെടുക്കുന്ന സമയത്ത് വേണു അബദ്ധത്തില്‍ ബസിനടിയില്‍ കുടുങ്ങുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ജാക്കി ഉപയോഗിച്ച് ബസ് ഉയര്‍ത്തിയാണ് വേണുവിനെ പുറത്തേക്കെടുത്തത്.


ALSO READ: കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ സ്വകാര്യബസ്സിനടിയില്‍പ്പെട്ട് ഒരാള്‍ക്ക് ഗുരുതര പരിക്ക്


ഉടനെ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സനല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: ജാനു, മക്കള്‍: ഷൈമ, ദിവ്യ, വിദ്യ, വിജിന. മരുമക്കള്‍: രാമകൃഷ്ണന്‍, സുധാകരന്‍, രഘു, സതീശന്‍.