കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ സ്വകാര്യബസ്സിനടിയില്‍പ്പെട്ട് ഒരാള്‍ക്ക് ഗുരുതര പരിക്ക്


കൊയിലാണ്ടി: കൊയിലാണ്ടി ബസ്സ്സ്റ്റാന്റില്‍ സ്വകാര്യ ബസ്സിനടിയില്‍പ്പെട്ട് ഒരാള്‍ക്ക് ഗുരുതര പരിക്ക്. കുറുവങ്ങാട് മാവിന്‍ചുവട്ടില്‍ കൈതവളപ്പില്‍ വേണു (62) വിനാണ് പരിക്കേറ്റത്. ബസ്സ് പിറകോട്ടെടുക്കുന്ന സമയത്ത് അബദ്ധത്തില്‍ ബസ്സിനടിയില്‍ കുടുങ്ങുകയായിരുന്നെന്നാണ് കിട്ടിയ വിവരം.

ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്ന് ബസ്സ് ഉയര്‍ത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഉടനെ തന്നെ താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക പരിശോധനയ്ക്ക് ശേഷം മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയി.