മഞ്ഞപ്പിത്തം ബാധിച്ച് വേളത്ത് ഇരുപത്തിനാലുകാരി മരിച്ചു


കുറ്റ്യാടി: മഞ്ഞപിത്തം ബാധിച്ച് വേളം സ്വദേശിനിയായ യുവതി മരിച്ചു. തീക്കുനി പുളിയുള്ളതിൽ അനശ്വരയിൽ മേഘനയാണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. മഞ്ഞപിത്തം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

കുറ്റ്യാടി ഗവ. ആശുപത്രിയിലെ അനസ്തേഷ്യ ടെക്‌നിഷ്യയാണ്. അച്ഛൻ : വരിക്കോട്ട് നാണു. (ബഹറിൻ), അമ്മ: കമല. സഹോദരി: ശോണിമ.