”ഒറ്റത്തള്ളിന് നിലത്തിട്ടു, തലയടിച്ച് വീണ് എഴുന്നേല്‍ക്കാന്‍ പ്രയാസപ്പെടുമ്പോഴും വലിച്ചിഴച്ചു” അരങ്ങാടത്ത് മൂന്നംഗ സംഘം രണ്ടുപേരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസ്


കൊയിലാണ്ടി: കൊയിലാണ്ടി അരങ്ങാടത്തെ പ്രിന്‍സ് ബാറിന് മുന്നില്‍ നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. അക്രമത്തില്‍ പരിക്കേറ്റ ബാര്‍ ജീവനക്കാരനടക്കം നല്‍കിയ പരാതിയിലാണ് കേസ്.

അരങ്ങാടത്ത് മണി, കാട്ടുവയലില്‍ ബാബു എന്നിവരെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. അക്രമികളിലൊരാള്‍ ബാര്‍ ജീവനക്കാരനെ ഒറ്റത്തള്ളിന് നിലത്തിടുകയും അദ്ദേഹം എഴുന്നേല്‍ക്കാന്‍ പോലും പ്രയാസപ്പെട്ട് നില്‍ക്കുമ്പോള്‍ വലിച്ചിഴച്ച് തള്ളിയിടുന്നതും വീഡോയോയില്‍ കാണാം.

മെയ് 26നായിരുന്നു സംഭവം. മര്‍ദ്ദനമേറ്റ രണ്ടുപേരും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ഇവര്‍ നല്‍കിയ പരാതിയില്‍ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.