Tag: ACCIDENT DEATH

Total 43 Posts

‘പുതിയ വണ്ടി വാങ്ങാൻ തൃശ്ശൂരിലേക്ക് പോയി, സന്തോഷത്തോടെയുള്ള മടക്ക യാത്ര അതീവ ദുഃഖത്തിൽ അവസാനിച്ചു’; നന്തിയിൽ ബൈക്ക് അപകടത്തിൽ മരിച്ച ആകാശിന് കണ്ണീരോടെ വിട

[TOP1] കൊയിലാണ്ടി: നന്തിയിൽ വാഹനാപകടത്തിൽ മരിച്ച തിരുവള്ളൂർ‍ സ്വദേശി ആകാശിന് വിട നൽകി നാട്. പുതിയ വണ്ടിയുമായി സുഹൃത്തിനൊപ്പം തിരികെ വരുമ്പോഴാണ് അപകടത്തിന്റെ രൂപത്തിൽ മരണം ആകാശിനെ കവർന്നെടുത്തത്. [MID1] സുഹൃത്തിനൊപ്പം പുതിയ വണ്ടി വാങ്ങാനായി തൃശ്ശൂരിലേക്ക് പോയതായിരുന്നു ആകാശെന്ന് തിരുവള്ളൂർ വാർഡം​ഗം നിഷില പറഞ്ഞു. തിരിച്ച് രണ്ട് ബൈക്കുകളിലായാണ് ഇരുവരും നട്ടിലേക്ക് മടങ്ങിയത്. വളരെ

അമ്മൂമ്മ വിറകുവെട്ടുന്നതിനിടയിൽ അബദ്ധത്തിൽ തലയ്ക്ക് വെട്ടേറ്റു; കണ്ണൂരിൽ ഒന്നര വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ: അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് കണ്ണൂരിൽ ഒന്നര വയസ്സുകാരൻ മരിച്ചു. ആലക്കോട് കോളനിയിലെ ദയാൽ എന്ന ഒന്നര വയസുകാരനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്‌ 2 മണിയോടെയായിരുന്നു സംഭവം. അമ്മൂമ്മ വിജയമ്മ വാക്കത്തി ഉപയോഗിച്ച് വിറകുവെട്ടുന്ന സമയത്ത് കളിക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് അമ്മൂമ്മയുടെ മുന്നിലൂടെ ഓടിയ കുട്ടിയുടെ തലയ്ക്ക് വെട്ടേറ്റു. വിജയമ്മയ്ക്ക് കണ്ണിന് ചെറിയ മങ്ങലുണ്ടായിരുന്നു

കണ്ണൂരിൽ ജീപ്പിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിൽ ജീപ്പിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുആസ് ഇബ്ൻ മുഹമ്മദ്‌ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. പള്ളിയാം മൂല ബീച്ച് റോഡിൽ വച്ച് റോഡ് മുറിച്ച് കടക്കവേ എതിർ ദിശയിൽ നിന്ന് വന്ന ജീപ്പിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖലീഫ മൻസിലിലെ

വടകര കോട്ടക്കടവില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; മണിയൂർ സ്വദേശിയായ മത്സ്യ വ്യാപാരി മരിച്ചു

വടകര: കോട്ടക്കടവില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മത്സ്യ വ്യാപാരി മരിച്ചു. മണിയൂർ കരുവഞ്ചേരിയിലെ മലപ്പറമ്പത്ത് അബ്ദുള്ളയാണ് മരിച്ചത്. അറുപത് വയസായിരുന്നു. രാവിലെ ആറരയോടെയായിരുന്നു അപകടം. ചോമ്പാലിൽ നിന്നും ബൈക്കിൽ വില്പനയ്ക്കായുള്ള മീനുമായി വരികയായിരുന്നു അബ്ദുള്ള. കോട്ടക്കടവിനും എസ്പി ഓഫീസിനും ഇടയ്ക്ക് വച്ചാണ് അപകടം ഉണ്ടായത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

‘സാര്‍ നന്ദി എന്ന വാക്കിൽ ഒതുങ്ങില്ല എന്നാലും നന്ദി…’; ഭര്‍ത്താവിന്റെ മരണത്തിനിടയാക്കിയ കാറുടമയെ കണ്ടെത്തിയ വടകര എസ്.ഐയ്ക്ക് നന്ദി അറിയിച്ച് യുവതി, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

  വടകര: “സാര്‍ നന്ദി എന്ന വാക്കിൽ ഒതുങ്ങില്ല എന്നാലും നന്ദി”… വാഹനാപകടത്തില്‍ മരിച്ച ഭര്‍ത്താവിന്റെ മരണത്തിന് ഇടയാക്കിയ കാറിന്റെ ഉടമയെ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥന് യുവതി അയച്ച വാട്‌സ്ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് വടകര പോലീസ് സ്‌റ്റേഷനിലെ എസ്.ഐ സുനില്‍. 2023 ഡിസംബര്‍ 19നായിരുന്നു കാറിടിച്ചതിനെ തുടര്‍ന്ന് ലോറിക്കടിയില്‍പ്പെട്ട് ഇരിങ്ങല്‍ സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍

അത്തോളിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

അത്തോളി: അത്തോളി കോളിയോട്ട് താഴ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പന്തീരാങ്കാവ് എളാളത്തുമീത്തല്‍ പുഷ്പാകരന്റെ ഭാര്യ അജിതയാണ് (56) മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അത്തോളിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷയുമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ അജിതയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കണ്ണൂരില്‍ ലോറിയിടിച്ച് കോഴിക്കോട് സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കണ്ണൂര്‍: പരിയാരത്ത് ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കോഴിക്കോട് സ്വദേശി പയ്യന്നൂര്‍ കോറോത്ത് താമസിക്കുന്ന കൃഷിഭവന്‍ അസിസ്റ്റന്റ് ഗോവിന്ദന്‍ നമ്പൂതിരിയാണ്(51) മരിച്ചത്. കോരന്‍ പീടിക ബസ് സ്‌റ്റോപിന് സമീപത്ത് കൂടെ ബൈക്കില്‍ കോകുമ്പോള്‍ ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയുടെ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഗോവിന്ദന്‍ നമ്പൂതിരിയുടെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

പേരാമ്പ്രയില്‍ പ്രഭാത സവാരിക്കുപോയ വയോധികന്‍ മരിച്ച നിലയില്‍; സമീപത്തുനിന്നും ഇടിച്ചതെന്ന് സംശയിക്കുന്ന വാഹനവും കണ്ടെത്തി

പേരാമ്പ്ര: പേരാമ്പ്രയില്‍ റോഡരികില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര ഉണ്ണിക്കുന്ന് സ്വദേശി ചാലില്‍ വേലായുധന്‍ ആണു മരിച്ചത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ചെമ്പ്ര റോഡ് കൈലാസ് ഫുഡ് പ്രോഡക്റ്റ്‌സിന് സമീപം ഇന്ന് രാവിലെ ആറു മണിയോടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്. റോഡരികില്‍ വയോധികന്‍ വീണുകിടക്കുന്നത് കണ്ടതിനെത്തുടര്‍ന്ന് പേരാമ്പ്ര പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സജി

വീട്ടിൽ നിന്നിറങ്ങിയത് പൂ വാങ്ങാനായി, തിരികെ വരുമ്പോൾ വാഹനാപകടത്തിന്റെ രൂപത്തിൽ മരണം കവർന്നു; കൊഴുക്കല്ലൂരിലെ അനയിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിൽ നാട്

മേപ്പയ്യൂർ: ഉത്രാടം നാളിൽ പൂക്കളമൊരുക്കി ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു കൊഴുക്കല്ലൂരിലെ മാമ്പൊയിൽ കുനിയിൽ അനയ്. പൂക്കളത്തിനായുള്ള പൂവും വാങ്ങി വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് വാഹനാപകടത്തിന്റെ രൂപത്തിൽ മരണം അവനെ കവർന്നെടുത്തത്. ഇന്ന് രാവിലെ 9.30 ഓടെ നരക്കോടുവെച്ചാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം സംഭവിച്ചത്. ഓണത്തോടനുബന്ധിച്ച് അനയുടെ വീടിന് സമീപത്തെ സമീക്ഷ കലാവേദി ​ഗൃഹാങ്കണ പൂക്കള

പെരുവണ്ണാമൂഴിയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പേരാമ്പ്ര: പെരുവണ്ണാമൂഴിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ചക്കിട്ടപ്പാറ സ്വദേശിയായ പാറത്തറ മുക്ക് തോരക്കാട്ട് ആഷിഖ് ആണ് മരിച്ചത്. ഇരുപത്തി എട്ട് വയസ്സായിരുന്നു. കയറ്റമുള്ള ഭാഗത്ത് നിന്ന് നിയന്ത്രണം തെറ്റിയ ജീപ്പ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറിഞ്ഞായിരുന്നു അപകടം. പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്.