ഫുട്ബോൾ, ഖോ ഖോ, അത്‌ലറ്റിക്സ്, അവധിക്കാലം കായിക പരിശീനത്തിനായി; കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ സമ്മർ ക്യാമ്പിന് തുടക്കമായി


കൊയിലാണ്ടി: ജി.വി.എച്ച്.എസ് സ്കൂളിലെ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സമ്മർ ക്യാമ്പ് ആരംഭിച്ചു. ഫുട്ബോൾ, ഖോ ഖോ, അത്‌ലറ്റിക്സ്, തുടങ്ങിയ വിഭാഗത്തിലാണ് പരിശീലനം നൽകുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ഫയർ ഓഫീസർ സി.പി ആനന്ദൻ ഉദ്ഘാടനം ചെയ്തു.

അജിതകുമാരി (എച്ച്.എം) വിജയൻ മാസ്റ്റർ, ശ്രീലാൽ പെരുവട്ടൂർ, ബിന്ദു റാണി, നാരായൺ മാസ്റ്റർ, പരിശീലകനായ മാരായ ശ്രീജിത്ത്‌, വിപിൻദാസ്, എന്നിവർ സംസാരിച്ചു. സ്കൂളിലെ നൂറോളം വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.