വാഹനത്തിന്റെ ഓട്ടോമാറ്റിക് വാതില്‍ അടഞ്ഞില്ല; പാലക്കാട്ട് ഓടുന്ന ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്, അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ കാണാം)


പാലക്കാട്: മണ്ണാര്‍ക്കാട് സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് വിദ്യാര്‍ത്ഥിക്ക് പരുക്ക്. കുരിക്കല്‍ വീട്ടില്‍ അബ്ദുല്‍ മുത്തലിബിന്റെ മകന്‍ മുഹമ്മദ് ഷാമിലി(13) നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം.

പയ്യനെടത്തു നിന്ന് മണ്ണാര്‍ക്കാട്ടേക്ക് പോകുകയായിരുന്ന ശിഫ ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് ഷാമില്‍. കുന്തിപ്പുഴ പാലത്തിനു സമീപത്തെ വളവ് തിരിയുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വാഹനത്തിന്റെ ഓട്ടോമാറ്റിക് വാതില്‍ അടഞ്ഞിരുന്നില്ലെന്നാണ് യാത്രക്കാരില്‍ നിന്നും പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

ഉടന്‍ കുട്ടിയെ വട്ടമ്പലത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. പള്ളിക്കുന്ന് എ.യു.പി.എസിലെ ഏഴാംതരം വിദ്യാര്‍ത്ഥിയാണ്.

വീഡിയോ കാണാം:

summary: students injured after falling from bus at palakkad