വോട്ട് ചെയ്യാന്‍ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക സൗകര്യം; ‘സക്ഷം’ മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം


കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പോളിങ് ദിവസം ബൂത്തിലെത്തി വോട്ടുചെയ്യാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.

സഹായം ആവശ്യമുള്ള ഭിന്നശേഷിക്കാരും വയോജനങ്ങളും അതിനായി ‘സക്ഷം’ മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം.
നേരത്തേ തപാല്‍ വോട്ടിന് അപേക്ഷനല്‍കി ഹോം വോട്ടിങ് സംവിധാനം ഉപയോഗപ്പെടുത്തിയിട്ടില്ലാത്തവര്‍ക്ക് വേണ്ടിയാണിത്. ഫോണ്‍: 0495-2371911.