ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ച സ്പാനിഷ് സൂപ്പർ താരം കോഴിക്കോട്ടെ ബിവറേജില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്നു: വൈറലായി വീഡിയോ


കോഴിക്കോട്: സ്പാനിഷ് ഫുട്‌ബോള്‍ താരം എഡു ബെഡിയ കോഴിക്കോട് ബിവറേജ് ഓട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. ബിവറേജിലെ ക്യൂവില്‍ നിന്ന് താരം മദ്യം വാങ്ങിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ഇതിനോടകം നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു.

ഈ സീസണില്‍ ഐ ലീഗില്‍ ഗോകുലം കേരള എഫ് സിക്കൊപ്പമാണ് ഐഎസ്എല്ലില്‍ ഗോവ എഫ്‌സി താരമായിരുന്ന എഡു ബെഡിയ കളിക്കുന്നത്. കഴിഞ്ഞ ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സരത്തില്‍ കര്‍ലിംഗ് കോര്‍ണര്‍ കിക്കിലൂടെ താരം മലയാളികളെ ഞെട്ടിച്ചിരുന്നു. 37ാം മിനിറ്റില്‍ ഗോവക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് 2-1ന് മുമ്പില്‍ നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ കോര്‍ണര്‍ കിക്ക്.

ഐഎസ്എല്ലില്‍ എഫ്‌സി ഗോവയുടെ നായകന്‍ കൂടിയായിരുന്നു താരം 2017ലാണ് ക്ലബിലെത്തുന്നത്. ക്ലബിനായി 122 മത്സരങ്ങളില്‍ 16 ഗോളുകള്‍ നേടിയ താരം ഐഎസ്എല്‍ ഷീല്‍ഡ് ജേതാവുമായിരുന്നു