പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന തുറയൂര്‍ പുളിയങ്കോട്ട് രാമനിലയത്തിൽ സിഎ നായര്‍ അന്തരിച്ചു


തുറയൂര്‍: പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന പുളിയങ്കോട്ട് രാമനിലയത്തിൽ സി.എ നായര്‍ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. വാര്‍ധക്യസഹജമായ അവശതകളെ തുടര്‍ന്ന് ഏറെ കാലമായി വിശ്രമത്തിലായിരുന്നു. ഡോ. രാംമനോഹർ ലോഹ്യയുടെ സോഷ്യലിസ്റ്റ് ദർശനങ്ങളിൽ ആകൃഷ്ടനായാണ് സി.എ നായര്‍ രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്.

സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ, സംസ്ഥാന ഘടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനതാ പാര്‍ട്ടിയുടെ ദേശീയ സമിതി ഭാരവാഹിയായിരുന്നു. മുതുകാട്, കൂത്താളി സമരങ്ങളിലും അടിയന്തരാവസ്ഥ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. പയ്യോളി അർബൻ ബാങ്ക് പ്രസിഡന്റ്, ഇരിങ്ങത്ത് ഗാന്ധി സദനം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീർഘകാലം തുറയൂർ സമത കലാസമിതിയുടെ രക്ഷാധികാരിയായിരുന്നു.

ഇരിങ്ങത്ത് കേളപ്പന്റെ പ്രതിമ സ്ഥാപിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ആകർഷകമായ പ്രസംഗശൈലിയും ഭാഷാ പ്രയോഗത്തിന്റെയും ഉടമകൂടിയായ സി.എ നായർ അക്ഷരശ്ലോക സദസുകളിലും സജീവമായിരുന്നു.

ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: പരേതനായ എ.ആർ രാമചന്ദ്രൻ (സർവ്വീസ് ബേങ്ക് മേലടി), പരേതനായ എൻ.സി രാജീവൻ മാസ്റ്റർ (റിട്ടേർഡ് പ്രിൻസിപ്പൾ ഡയറ്റ്), റീന (റിട്ടേർഡ് അദ്ധ്യാപിക ബിടിഎം HS തുറയൂർ) , രശ്മി (അദ്ധ്യാപിക ഗവ. ജിയുപി സ്കൂൾ ഭജന മഠം പയ്യോളി) .

മരുമക്കൾ: രമേശൻ [റിട്ടേർഡ് നേവി), രവീന്ദ്രൻ മേലടി (കുവൈത്ത്), സുധ (അദ്ധ്യാപിക വാല്ല്യക്കോട്), ശ്രീജ (അദ്ധ്യാപിക വട്ടോളി ഹയര്‍സെക്കന്ററി സ്‌ക്കൂള്‍). സഹോദരങ്ങൾ: പരേതരായ കുഞ്ഞപ്പ നായർ മുയിപ്പോത്ത്, കേളപ്പൻ നായർ മുയിപ്പോത്ത്.