ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം ആഘോഷിച്ച് എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയനും പയറ്റുവളപ്പിൽ ക്ഷേത്ര യോഗവും
കൊയിലാണ്ടി: ശ്രീനാരായണ ഗുരുവിന്റെ 169-ാമത് ജന്മദിനം ആഘോഷിച്ച് എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയനും പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രയോഗവും. കൊയിലാണ്ടി എസ്.എൻ.ഡി.പി യോഗം യൂണിയൻ ഓഫീസിൽ രാവിലെ ഗുരുപൂജ നടന്നു. ഓഫീസ് പരിസരത്ത് യൂണിയൻ പ്രസിഡന്റ് കെ.എം.രാജീവൻ പതാക ഉയർത്തി.
യൂണിയന് കീഴിലുള്ള വിവിധ ശാഖകളിൽ പായസദാനം, കിറ്റ് വിതരണം, വാഹന സന്ദേശം തുടങ്ങിയവ നടന്നു. കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നദാനം നടത്തി. കോമത്ത്കര ഗുരുദേവ സന്നിധിയിൽ നിന്ന് ആരംഭിച്ച വർണ്ണശബളമായ ഘോഷയാത്ര വെെരാഗി യോഗി മഠത്തിൽ സമാപിച്ചു.
പരിപാടികൾക്ക് പ്രസിഡന്റ് കെ.എം.രാജീവൻ, സെക്രട്ടറി പറമ്പത്ത് ദാസൻ, വി.കെ.സുരേന്ദ്രൻ, കെ.കെ.ശ്രീധരൻ, സുരേഷ് മേലെപ്പുറത്ത്, ഒ.ചോയ്ക്കുട്ടി, പി.വി.പുഷ്പരാജ്, കെ.കെ.കുഞ്ഞികൃഷ്ണൻ, കെ.വി.സന്തോഷകുമാർ, ഗണേശൻ നിത്യ തുടങ്ങിയവർ നേതൃത്വം നൽകി.
പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തിലും ശ്രീനാരായണഗുരുവിന്റെ ജന്മദിനം സമുചിതമായി ആഘോഷിച്ചു. നഗരപ്രദക്ഷിണയാത്രയ്ക്ക് അശോകൻ കേളോത്ത്, മോഹനൻ പുതിയോട്ടിൽ, ഭരതൻ തണൽ, ശിവദാസ് കേളോത്ത്, ആനന്ദൻ പടിഞ്ഞാറയിൽ, ജയചന്ദ്രൻ, അശോകൻ എന്നവർ നേതൃത്വം നൽകി. കോഴിക്കോട് ശ്രേഷ്ഠാചാര സഭയിലെ വാസന്തി വിശ്വനാഥിന്റെ പ്രഭാഷണവും പരിപാടിയുടെ ഭാഗമായി നടന്നു.