പഹല്‍ഗാം ആക്രമണം; ഇന്റലിജന്‍സിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കണമെന്ന് ഷാഫി പറമ്പില്‍ എം.പി


Advertisement

കീഴരിയൂര്‍: കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളായി എത്തിയ 27 പേരുടെ ജീവനെടുത്ത ഭീകാരാക്രമണം തടയുന്നതില്‍ ഇന്റലിജന്‍സിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്ന് ഷാഫി പറമ്പില്‍ എം.പി ആവശ്യപ്പെട്ടു. മാപ്പര്‍ഹിക്കാത്തതാണ് ഈ കൂട്ടക്കുരുതി. രാഷ്ട്രം ഒറ്റക്കെട്ടായി നിന്ന് ഭീകരതയെ തോല്‍പ്പിക്കണമെന്ന പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

ജമ്മു കശ്മീരില്‍ ഭീകരവാദികളുടെ വെടിയേറ്റ് മരിച്ച സഹോദരങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയും കീഴരിയൂര്‍ ബോംബു കേസ് സ്മാരക സ്തൂപത്തിനു മുന്‍പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിനെതുടച്ചു നീക്കാന്‍ കോണ്‍ഗ്രസ് രാജ്യത്തോടൊപ്പമെന്നും ഉറച്ചു നില്‍ക്കുമെന്ന പ്രതിജ്ഞ എം.പി ചൊല്ലിക്കൊടുത്തു.

Advertisement

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ എസ്.സുനന്ദ്, ഭവിത്ത് മലോല്‍, കോണ്‍ഗ്രസ് നേതാക്കളായ ചുക്കോത്ത് ബാലന്‍ നായര്‍, ഒ.കെ.കുമാരന്‍, എന്‍.ടി.ശിവാനന്ദന്‍, പി.കെ.ഗോവിന്ദന്‍, ശശി കല്ലട, പി.എം.അശോകന്‍, ഇ.എം. മനോജ്, കെ.എം.നാരായണന്‍, എം.എം. രമേശന്‍, കെ.വി.രജിത, കെ.സൂരേന്ദ്രന്‍, ഇ.കെ ദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement