Tag: shafi parambil

Total 17 Posts

വടകരയില്‍ വിജയം ഷാഫി പറമ്പിലിന്, ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവും; സി.എം.പിയുടെ വിലയിരുത്തല്‍ ഇങ്ങനെ

വടകര: വടകര ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് സി.എം.പിയുടെ വിലയിരുത്തല്‍. 20,500 വോട്ടിന്റെ ഭൂരിപക്ഷത്തിലാവും ഷാഫി പറമ്പിലിന്റെ വിജയമെന്നാണ് സി.എം.പിയുടെ കണക്കുകൂട്ടല്‍. സി.എം.പി സംസ്ഥാന കമ്മറ്റി അംഗം എന്‍.പി.അബ്ദുള്‍ ഹമീദ്, ജില്ലാ സെക്രട്ടറി പി.ബാലഗംഗാധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു. കോഴിക്കോട് സീറ്റില്‍ 22,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവന്‍ വിജയിക്കുമെന്നും സി.എം.പി വിലയിരുത്തുന്നു.

” യു.ഡി.എഫിനെതിരായ വ്യാജ പ്രചരണങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല’ സീറ്റ് നിലനിര്‍ത്താന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും ഷാഫി പറമ്പില്‍

വടകര: തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിലും തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എല്‍.ഡി.എഫെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. സോഷ്യല്‍ മീഡിയകളിലൂടെ വ്യാജ സ്‌ക്രീന്‍ഷോട്ടുകളും പോസ്റ്റുകളും പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ഷാഫി കുറ്റപ്പെടുത്തി. ഇത്ര കടുത്ത വര്‍ഗീയത പ്രചരിപ്പിക്കരുതെന്നാണ് ഇക്കൂട്ടരോട് തനിക്കും പറയാനുള്ളതെന്നും ഷാഫി വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വടകരയിലെ ജനങ്ങളുടെ രാഷ്ട്രീയ അവബോധത്തിലും

പത്ര സമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുന്നു; റൂറൽ എസ്. പിക്ക് പരാതി നൽകി കെ.കെ.രമ എം.എൽ.എ

വടകര: ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയ്തു വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെ കെ.കെ രമ എം.എൽ.എ വടകര റൂറൽ എസ്.പി പരാതി നൽകി. പ ഉമ തോമസ് എംഎല്‍എയ്ക്ക് ഒപ്പം 2024 ഏപ്രിൽ 17-ാം തീയതി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനം ഷാഫി പറമ്പിലിന് എതിരെന്ന

കെ.മുരളീധരന് നല്‍കിയത് 21000ലേറെ വോട്ടിന്റെ ലീഡ്, കൊയിലാണ്ടി ഇത്തവണ ആര്‍ക്കൊപ്പം, ഷാഫിയ്‌ക്കോ, ശൈലജ ടീച്ചർക്കോ? കൊയിലാണ്ടി മണ്ഡലത്തിന്റെ ചരിത്രം അറിയാം

കൊയിലാണ്ടി: വടകര ലോക്സഭാ മണ്ഡലത്തിന്റെ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അത്ര എളുപ്പത്തില്‍ കയറാന്‍ ആവുന്ന കരയല്ല വടകരയുടേത്. വീറും വാശിയും നിറഞ്ഞ മറ്റൊരു തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വടകര എത്തിനില്‍ക്കുകയാണ്. മണ്ഡലം എങ്ങോട്ട് ചിന്തിക്കും എന്നത് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. എങ്ങോട്ടുവേണമെങ്കിലും ചായാം എന്ന അവസ്ഥയിലാണ്. മണ്ഡലത്തിന്റെ ഭാഗമായ കൊയിലാണ്ടി

‘മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല’ ; സൈബര്‍ ആക്രമണത്തിന് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഷാഫി പറമ്പില്‍

പേരാമ്പ്ര: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ സോഷ്യല്‍ മീഡിയകളിലൂടെ ആക്രമിക്കാന്‍ താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. നിയമവിരുദ്ധമായി വല്ലതും നടന്നെങ്കില്‍ നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഷാഫി പറഞ്ഞു. 22 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ഇല്ലാക്കഥ പറഞ്ഞ് വിജയിക്കണമെന്ന് ആഗ്രഹമില്ല. ഉള്ളതുതന്നെ ഒരുപാട്

”ഒരാളും ഇട്ട് തരുന്നത് നമ്മള്‍ കൊത്താന്‍ പാടില്ല, വാക്കിലും പ്രവൃത്തിയിലും നവമാധ്യമങ്ങളിലുള്ള ഇടപെടലിലും ജാഗ്രതവേണം” പ്രവര്‍ത്തകരോട് ഷാഫി പറമ്പില്‍

വടകര: വാക്കിലും പ്രവൃത്തിയിലും നവമാധ്യമങ്ങളിലും ഫോണിലുമെല്ലാം ജാഗ്രതയോടെ ഇടപെടണമെന്ന് യു.ഡി.എഫ് പ്രവര്‍ത്തകരോട് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. പ്രകോപനം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടായേക്കാം. ചെറിയ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടാക്കി അത് വലിയ സംഘര്‍ഷത്തിലേക്ക് നയിക്കപ്പെടണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധാപൂര്‍വ്വം ഇടപെടേണ്ടതുണ്ടെന്നും ഷാഫി പറമ്പില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞു. ”ഒരാളും ഇട്ട് തരുന്നത് നമ്മള്‍

തെരഞ്ഞെടുപ്പ് സുരക്ഷിതമാക്കാന്‍ കേന്ദ്രസേനയെ വിന്യസിക്കണം; ഹൈക്കോടതിയെ സമീപിച്ച് ഷാഫി പറമ്പില്‍

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കള്ളവോട്ട് തടയാന്‍ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഹൈക്കോടതിയെ സമീപിച്ചു. വടകരയില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ഷാഫി ആരോപിക്കുന്നത്. മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ട് സി.പി.എം പ്രവര്‍ത്തകര്‍ മുന്‍കാലങ്ങളില്‍ ചെയ്തിട്ടുണ്ട്. ബൂത്ത് ഏജന്റുമാരും, മിക്ക പൊലീസ് ഉദ്യോഗസ്ഥരും സി.പി.എം അനുഭാവികളാണ്. സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിനെതിരെ

മോര്‍ഫ് ചെയ്ത ചിത്രങ്ങളും സംഭാഷണം എഡിറ്റ് ചെയ്തും വ്യാജ പ്രചരണം, വ്യക്തിഹത്യ; വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ പരാതി, സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ശൈലജ ടീച്ചര്‍

വടകര: സോഷ്യല്‍ മീഡിയകളിലൂടെ നടക്കുന്ന ലൈംഗിക അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും എതിരെ തെരഞ്ഞെടുപ്പു കമ്മീഷന് പരാതിയുമായി വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുകൊണ്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ മുഖ്യനേതൃത്വത്തില്‍ നവമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കണമെന്നാണ് ശൈലജ ടീച്ചര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്. തന്റെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തും

പൊരിവെയിലിലും സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത് നിരവധി പേര്‍; കൊയിലാണ്ടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പര്യടനച്ചൂടില്‍ വടകര പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. രാവിലെ പത്തുമണിയോടെ തിരുവങ്ങൂരിലാണ് ഷാഫിയുടെ പര്യടനം ആരംഭിച്ചത്. സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ അറിയിച്ച് സ്ത്രീകളും പ്രായമായവരും കുട്ടികളും അടക്കം നിരവധി പേരാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിക്കൊണ്ടിരിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറാണ് തിരുവങ്ങൂരില്‍ പര്യടന പരിപാടി

തിരുവങ്ങൂര്‍ മുതല്‍ മൂരാട് വരെ പര്യടനം; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ നാളെ കൊയിലാണ്ടി മണ്ഡലത്തില്‍

കൊയിലാണ്ടി: വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലില്‍ നാളെ കൊയിലാണ്ടി മണ്ഡലത്തില്‍ പര്യടനം നടത്തുന്നു. രാവിലെ ഒമ്പതുമണിക്ക് തിരുവങ്ങൂര്‍ കേരള ഫീഡ്‌സിന് സമീപം ആരംഭിക്കുന്ന പര്യടന പരിപാടി വൈകുന്നേരം 5.30ഓടെ മൂരാട് അവസാനിക്കും. ഇതിനിടയില്‍ പതിനഞ്ചോളം സ്വീകരണ കേന്ദ്രങ്ങളിലൂടെ സ്ഥാനാര്‍ത്ഥി കടന്നുപോകും. സ്വീകരണ കേന്ദ്രങ്ങള്‍: 9: തിരുവങ്ങൂര്‍ (കേരള ഫീഡ്‌സ്). 9.30: കാപ്പാട്