ഷാഫിക്കാ…. ഇതാണ് മാസ്…; കൊയിലാണ്ടിയില്‍ വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ച് ഷാഫി പറമ്പില്‍, വിജയം ആഘോഷമാക്കി യു.ഡി.എഫ് പ്രവര്‍ത്തകര്‍


കൊയിലാണ്ടി: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കൊയിലാണ്ടിയിലെത്തി വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ച് ഷാഫി പറമ്പില്‍. നൂറുകണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരാണ് വടകരയുടെ വിജയനായകനെ കാണാനായി കൊയിലാണ്ടിയിലെത്തിയത്.

ലോറിയിലായിരുന്നു ഷാഫിയുടെ പര്യടനം. മണ്ഡലത്തിന്റെ പല ഭാഗത്തുനിന്നും പ്രവര്‍ത്തകര്‍ വടകരയുടെ വിജയനായകനെ കാണാനെത്തിയിരുന്നു. ആര്‍പ്പുവിളികളും മുദ്രാവാക്യം വിളികളുമായാണ് പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്.

സംസ്ഥാനത്ത് ഏറ്റവും വാശിയേറി പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നായിരുന്നു വടകര. കേരളത്തിലെ ഏറ്റവും ജനകീയയായ എല്‍.ഡി.എഫിന്റെ കെ.കെ.ശൈലജ ടീച്ചറെയാണ്് വന്‍മാര്‍ജിനില്‍ പരാജയപ്പെടുത്തിയതെന്നത് ഷാഫിയുടെ വിജയത്തിന് തിളക്കം കൂട്ടുന്നു.

114506 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വടകരയില്‍ ഷാഫി പറമ്പില്‍ വിജയിച്ചത്. 557528 വോട്ടുകള്‍ ഷാഫി നേടിയപ്പോള്‍ 443022 വോട്ടുകള്‍ നേടാനേ ശൈലജ ടീച്ചര്‍ക്ക് കഴിഞ്ഞുള്ളൂ. എന്‍.ഡി.എയുടെ പ്രഫുല്‍ കൃഷ്ണ 111979 വോട്ടുകള്‍ നേടി.