എസ്.എഫ്.ഐ പാലേരി ടൗൺ യൂണിറ്റ് പ്രസിഡന്റ് അശ്വന്ത് അന്തരിച്ചു


പേരാമ്പ്ര: എസ്.എഫ്.ഐ പാലേരി ടൗൺ യൂണിറ്റ് പ്രസിഡന്റ് അശ്വന്ത് അന്തരിച്ചു. പത്തൊൻപത് വയസായിരുന്നു. ഉള്ളിയേരി എം-ഡിറ്റ് കോളജിലെ ഓട്ടോമൊബൈൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ്.

ചാളക്കുന്നത്ത് സന്തോഷിന്റെയും (കാപ്പുമലയിൽ) ശ്രീജയുടെയും മകനാണ്. അശ്വതിയാണ് സഹോദരി.

പനി ബാധിച്ചതിനെ തുടർന്ന് അശ്വന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിന്നീടാണ് തലച്ചോറിൽ അണുബാധയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടന്നു.