കോടഞ്ചേരി പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട പതിനേഴുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു(വീഡിയോ കാണാം)


കോഴിക്കോട്: ഇന്നലെ വൈകുന്നേരം പതങ്കയത്ത് ഇരുവഞ്ഞി പുഴയിൽ കാണാതായ പയ്യന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഈസ്റ്റ് കൊടുവള്ളി സ്വദേശി ഹുസ്നി മുബാരക്ക് എന്ന പതിനേഴുകാരനെയാണ് പതങ്കയത്ത് കാണാതായത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം.

മഴ ശക്തമായതോടെ തിരച്ചിലിനു ഇടയ്ക്കിടെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. മുക്കം ഫയര്‍ഫോഴ്‌സ്, എന്‍ടിആര്‍എഫ്, കോടഞ്ചേരി പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും പുഴയിലെ ശക്തമായ കുത്തൊഴുക്ക് തടസമായതോടെ താത്‌കാലികമായി നിര്‍ത്തിവച്ചിരുന്നു.

കൂട്ടുകാർക്കൊപ്പം പതങ്കയം വെള്ളച്ചാട്ടം കാണാന്‍ എത്തിയതായിരുന്നു ഹുസ്നി. KL – 57- S – 6203 നമ്പർ സ്കൂട്ടറിൽ അഞ്ചു മണിക്കാണ് പതങ്കയത്ത് എത്തിയത്.

പുഴക്കരയിൽ പാറയിൽ നിന്നും റംഷീദ് ഹുസ്നിയുടെ ഫോട്ടോ എടുക്കുമ്പോൾ കാൽ വഴുതി പുഴയിൽ വീണതാണെന്നാണ് റംഷീദ് പറയുന്നത്. ഉടനെ തന്നെ പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ഇന്നലെ പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്താനായില്ല.

വീഡിയോ കാണാം: