നല്ല നാടൻ തൈകളുണ്ട്, വിത്തുകളുണ്ട്; ചേമഞ്ചേരിയിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു


ചേമഞ്ചേരി: ചെമഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഞാറ്റുവേല ചന്തയ്ക്ക് ആരംഭം. പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനത് കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായ ഞാറ്റുവേലകളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്.

പഞ്ചായത്ത് പരിസരത്താണ് ചന്ത ആരംഭിച്ചിരിക്കുന്നത്. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ഷീല എം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കണ്ണഞ്ചേരി വിജയൻ, ആർ.പി വത്സല, കൃഷി ഓഫീസർ വിദ്യ തുടങ്ങിയവർ സംസാരിച്ചു.