കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിലെ മുൻ ജീവനക്കാരി ആയിരുന്ന വിയ്യൂർ കുരുടി കാഞ്ഞിരം നിലത്ത് ദേവി അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂർ കുരുടി കാഞ്ഞിരം നിലത്ത് ദേവി അന്തരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ നേഴ്സ് ആയി സേവനമനുഷ്ഠിച്ചു. അറുപത്തിയെട്ടു വയസ്സായിരുന്നു.

ഭർത്താവ്: പരേതനായ വേലായുധൻ, മക്കൾ: വിബീഷ് കുമാർ (ജോത്സ്യൻ, ശ്രീഹരി ജ്യോതിഷാലയം പിഷാരികാവ്), വിബിൽ കുമാർ, വിബിന, മരുമക്കൾ: സുമേഷ്, ജിനിഷ.

സംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടന്നു. സഞ്ചയനം തിങ്കളാഴ്ച നടക്കും.