കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആർ.കെ.വേണുനായർ-ശ്രീമതി  അമ്മ എൻഡോവ്മെന്റ് വിതരണം ചെയ്തു


കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ വിദ്യാർത്ഥി ഫെഡറേഷൻ പ്രഥമ പ്രസിഡന്റുമായിരുന്ന അഡ്വ. ആർ.വേണു നായരുടെയും ഭാര്യ ശ്രീമതി അമ്മയുടെയും പേരിൽ കുടുംബം ഏർപ്പെടുത്തിയ എൻഡോവ്മെന്റ്  എസ്.എസ്.എൽ.സി പ്രതിഭാ പുരസ്കാരം വിതരണം ചെയ്തു.

നഗരസഭാ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്  വി.ശുചീന്ദ്രൻ അധ്യക്ഷത വഹിച്ചു.  വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ  പേഴ്സൺ നിജില പറവക്കൊടി മുഖ്യാതിഥിയായി. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ പി.വത്സല, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ, പ്രധാനധ്യാപിക എം.പി.നിഷ, ഒ.എസ്.എഫ് സെക്രട്ടറി എൻ.വി.വത്സൻ മാസ്റ്റർ, ആതിര സദാനന്ദൻ, ആരതി ഗോപകുമാർ, സ്റ്റാഫ് സെക്രട്ടറി കെ.പ്രദീപ്, എസ്.ആർ.ജി കൺവീനർ സി.സുരേഷ്, സുധീർ കൊരയങ്ങാട്, എൻ.കെ.വിജയൻ എന്നിവർ സംസാരിച്ചു.