ഇന്ത്യന്‍ ഗസല്‍ സംഗീതത്തിന്റെ സുല്‍ത്താന്‍ പങ്കജ് ഉദാസ് അന്തരിച്ചു; സ്ഥിരീകരിച്ച് മകളുടെ കുറിപ്പ്


മുംബൈ: പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് (73) അന്തരിച്ചു. ഇന്ന് രാവിലെ 11 മണിയോടെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു മരണം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വച്ചായിരുന്നു മരണം. മകള്‍ നയാബ് ഉദാസ് ആണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘നാം'(1986) എന്ന ചിത്രത്തിലെ ‘ചിട്ടി ആയി ഹേ വതന്‍’ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് പങ്കജ് ഉദാസ് ശ്രദ്ധേയനായത്. ‘എന്നുമീ സ്വരം ‘ എന്ന മലയാള ആല്‍ബത്തില്‍ അനൂപ് ജലോട്ടക്കൊപ്പം പാടിയിട്ടുണ്ട്. 2006 ല്‍ ല്‍ ഭാരത സര്‍ക്കാര്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. ഇന്ത്യന്‍ ഗസലിന്റെ മുഖമായി മാറി പങ്കജ് ഉദാസ് ഹിന്ദി പിന്നണിഗായകനും കൂടിയായിരുന്നു.


1980ലാണ് പങ്കജിന്റെ ആദ്യ ഗസല്‍ ആല്‍ബം പുറത്തിറങ്ങിയത്. ‘ആഹട്’ എന്നായിരുന്നു ആല്‍ബത്തിന്റെ പേര്. ഗുജറാത്തിലെ ജറ്റ്പുര്‍ ഗ്രാമത്തിലാണ് പങ്കജ് ഉദാസ് ജനിച്ചത്. ഫരീദയാണ് പങ്കജ് ഉദാസിന്റെ ഭാര്യ.