ഇംഗ്ലീഷ് പഠിക്കാന്‍ താത്പര്യമുളളവരാണോ?, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്ക് രജിസ്‌ട്രേഷന്‍ തുടങ്ങി; വിശദമായി അറിയാം


കോഴിക്കോട്: സംസ്ഥാന തൊഴില്‍, നൈപുണ്യ വകുപ്പിന് കീഴിലുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ ജില്ലയിലെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കൗശല്‍ കേന്ദ്രയില്‍ പുതുതായി തുടങ്ങുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്കുള്ള രജിസ്‌ട്രേഷന്‍ ആണ് ആരംഭിച്ചത്.

6 ദിവസമാണ് കോഴ്‌സ് കാലാവധി. താല്പര്യമുള്ളവര്‍ പാളയം കൗശല്‍ കേന്ദ്രമായി ബന്ധപ്പെടുക. ഫോണ്‍ – 7560835036.