കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലേക്ക് ആന, വാദ്യം, സ്റ്റേജ് ലൈറ്റ് ആന്റ് സൗണ്ട് ഉൾപ്പെടെ വിവിധ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ വൈദ്യുതി ആവശ്യത്തിനുള്ള സൗരോർജ പ്ലാന്റ്, ബയോ ഗ്യാസ് ഉൾപ്പെടെയുള്ള എസ്. ടി.പി സ്ഥാപിക്കൽ, നവരാത്രി ആവശ്യത്തിനുള്ള ആന, വാദ്യം, സ്റ്റേജ് ലൈറ്റ് ആന്റ് സൗണ്ട്, കസേര, മേശ, ദേഹണ്ഡം പ്രവൃത്തികൾ ഏർപ്പെടുത്തുന്നതിന് യോഗ്യരായവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. സെപ്തംബർ 11 ന് ഉച്ചയ്ക്ക് 2.30 വരെ സീലുവെച്ച ക്വട്ടേഷനുകൾ സ്വീകരിക്കുന്നതാണ്. അന്ന് ഉച്ചക്ക് മൂന്ന് മണിക്ക് സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തിൽ ക്വട്ടേഷനുകൾ പരസ്യമായി തുറന്ന് സ്ഥിരപ്പെടുത്തും.
വിശദ വിവരങ്ങൾ ദേവസ്വം വെബ്സൈറ്റിലും, നോട്ടീസ് ബോർഡിലും ലഭ്യമാണ്. പ്രവൃത്തി സമയങ്ങളിൽ ദേവസ്വം ഓഫീസിൽ നേരിട്ടെത്തിയാലും അറിയാം.
Summary: Quotations invited for various works in Kollam Pisharikav Temple