പാചകവാതകവില വര്‍ധനയില്‍ പ്രതിഷേധം; ആര്‍.ജെ.ഡി നേതൃത്വത്തില്‍ പൂക്കാട് പ്രതിഷേധ പ്രകടനം
ചേമഞ്ചേരി: പാചകവാതകവില വര്‍ധനയില്‍ പ്രതിഷേധിച്ച് ആര്‍.ജെ.ഡി ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂക്കാട്ട് അങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍.ജെ.ഡി ചേമഞ്ചേരി പഞ്ചായത്ത് അധ്യക്ഷന്‍ ഉണ്ണി തിയ്യക്കണ്ടി, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി അവിനാഷ് ജി.എസ്, വി.കെ.ജനാര്‍ദ്ദനന്‍, ഗിരീഷ് താവിളി, മോഹനന്‍.വി.വി, ബിജു തൂവക്കോട്, ശിവന്‍ മലയില്‍, വാസു എടവന കണ്ടി, സലിം പുള്ളാട്ടില്‍, രമേശന്‍ ടി.കെ, എന്നിവര്‍ നേതൃത്വം നല്‍കി.
ഗാര്‍ഹിക പാചകവാതകത്തിന് സിലിണ്ടറിന് 50രൂപയാണ് വര്‍ധിപ്പിച്ചത്. നോണ്‍ സബ്‌സിഡി വിഭാഗത്തിലുള്ള സിലിണ്ടറുകള്‍ക്ക് 800ല്‍ നിന്ന് 850 രൂപയായും സബ്‌സിഡിയുള്ള ഉജ്വല സ്‌കീമിലെ സിലിണ്ടറുകള്‍ക്ക് 500ല്‍ നിന്ന് 550 രൂപയുമായാണ് വര്‍ധന.