പീഡന ശ്രമം: പയ്യോളിയിലെ സ്വകാര്യ ആശുപത്രി മാനേജര്‍ക്കെതിരെ പരാതിയുമായി വനിതാ ജീവനക്കാര്‍; പൊലീസ് കേസെടുത്തു


Advertisement

പയ്യോളി: സ്വകാര്യ ആശുപത്രിയുടെ മാനേജര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി വനിതാ ജീവനക്കാര്‍. പരാതിയുടെ അടിസ്ഥാനത്തില്‍ പയ്യോളി പൊലീസ് സ്റ്റേഷന് സമീപമുള്ള ആശുപത്രിയുടെ മാനേജര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് വനിതാ ജീവനക്കാരാണ് മാനേജര്‍ക്കെതിരെ പരാതി നല്‍കിയത്.

Advertisement

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 294, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് സ്വകാര്യ ആശുപത്രി മാനേജരായ ഷെഫീറിനെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

Advertisement
Advertisement