Tag: Payyoli Police Station

Total 4 Posts

പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ റോഡരികിലിട്ട് കത്തിച്ചു; പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസിലേൽപ്പിച്ച് നാട്ടുകാര്‍

പയ്യോളി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ എടുത്തുകൊണ്ടുപോയി തീയിട്ട് നശിപ്പിച്ചു. പയ്യോളി ഐപിസി റോഡില്‍ പുതിയോട്ടില്‍ സജിത്ത് എന്നയാളുടെ സ്‌കൂട്ടറാണ് നശിപ്പിച്ചത്‌. സംഭവത്തില്‍ പ്രദേശവാസിയായ യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പോലീസിന് കൈമാറി. പുതിയോട്ടില്‍ ഫഹദ് (31) ആണ് പയ്യോളി പോലീസിന്റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചെ 2മണിയോടെയാണ് സംഭവം. സജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 56

കരിപ്പൂർ വിമാനത്താവളത്തിൽ മതിയായ രേഖകളില്ലാതെ പിടിയിലായ വിദേശ വനിത പീഡനത്തിനിരയായതായി മൊഴി; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ വിദേശ വനിത പീഡനത്തിന് ഇരയായതായി പരാതി. കൊറിയന്‍ സ്വദേശിനിയായ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറോടാണ് പീഡന വിവരം വെളിപ്പെടുത്തിയത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം മുമ്പാണ് യുവതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയത്. ഇവര്‍ക്ക് മതിയായ

പീഡന ശ്രമം: പയ്യോളിയിലെ സ്വകാര്യ ആശുപത്രി മാനേജര്‍ക്കെതിരെ പരാതിയുമായി വനിതാ ജീവനക്കാര്‍; പൊലീസ് കേസെടുത്തു

പയ്യോളി: സ്വകാര്യ ആശുപത്രിയുടെ മാനേജര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി വനിതാ ജീവനക്കാര്‍. പരാതിയുടെ അടിസ്ഥാനത്തില്‍ പയ്യോളി പൊലീസ് സ്റ്റേഷന് സമീപമുള്ള ആശുപത്രിയുടെ മാനേജര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് വനിതാ ജീവനക്കാരാണ് മാനേജര്‍ക്കെതിരെ പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 294, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് സ്വകാര്യ ആശുപത്രി മാനേജരായ ഷെഫീറിനെതിരെ കേസ് എടുത്തിരിക്കുന്നത്.

പള്ളിക്കരയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

തിക്കോടി: പള്ളിക്കരയില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. പൊന്നാരിപ്പാലം മുയാര്‍കണ്ടി ഭഗവതി ക്ഷേത്രത്തിലാണ് മോഷണം. വെള്ളിയാഴ്ച ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നിരുന്നു. ക്ഷേത്ര കവാടത്തിന് സമീപമുള്ള ഭണ്ഡാരമാണ് ശനിയാഴ്ച രാത്രി കുത്തിത്തുറന്ന് മോഷണം നടത്തിയത്. ക്ഷേത്രം ഭാരവാഹികള്‍ പയ്യോളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്.