ഇനി 20 രൂപ മതിയാകില്ല; ജനകീയ ഹോട്ടലിലെ ഊണിന് വില കൂട്ടി
കോഴിക്കോട്: ജനകീയ ഹോട്ടലുകളിലെ ഊണിന് വില കൂട്ടി സംസ്ഥാന സര്‍ക്കാര്‍. നേരത്തേ ഇരുപത് രൂപ നല്‍കിയിരുന്ന ഊണിന് ഇനി മുതല്‍ മുപ്പത് രൂപ നല്‍കണം. പാര്‍സല്‍ ഊണിന് 35 രൂപയാണ് പുതുക്കിയ വില.
തദ്ദേശ സ്വയംഭരണ വകുപ്പാണ് ജനകീയ ഹോട്ടലുകളിലെ ഊണിന്റെ വില കൂട്ടിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് 20 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്.
കുടുംബശ്രീ പ്രവര്‍ത്തകരാണ് ജനകീയ ഹോട്ടലുകള്‍ നടത്തുന്നത്. ഓരോ ഹോട്ടലുകളിലും വില്‍പ്പന അനുസരിച്ച് നാല് മുതല്‍ 10 വരെ ജീവനക്കാരാണ് ഉള്ളത്.
കൊയിലാണ്ടി നഗരത്തിലെ രണ്ടെണ്ണത്തിന് പുറമെ മൂടാടി, കൊല്ലം ചിറ, പൂക്കാട് മുത്താമ്പി എന്നിവിടങ്ങളിലും കൊയിലാണ്ടി മേഖലയില്‍ ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.